സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും : കോവിടാനന്തര ലോകത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ) (added Category:അധ്യാപക രചനകൾ using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയും മനുഷ്യനും : കോവിടാനന്തര ലോകത്തിൽ  

പ്രകൃതിയുമായുള്ള മനുഷ്യ ബന്ധത്തിൽ കഴിഞ്ഞ 100 വർഷത്തെ ഇടവേളയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. നമുക്കു ചുറ്റുമുള്ള ഈ പ്രപഞ്ചം നാമറിയാതെ തന്നെ കാര്യമായി മാറുന്നു എന്നുള്ള ബോധ്യമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ദേശത്തിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് ഏറ്റവും ശക്തമായ രാഷ്ട്രീയ സംവിധാനത്തെ പോലും മാറിചിന്തിക്കുവാൻ ഈ പ്രതിഭാസങ്ങൾ പ്രേരിപ്പിക്കുന്നു.

ഭൂമിയിലെ ആവാസവ്യവസ്ഥയ്ക്ക് മനുഷ്യൻ വരുത്തിയ മാറ്റങ്ങളെ കുറിച്ചുള്ള ഏറ്റവും ഗഹനമായ ആലോചനകൾ തുടങ്ങുന്നത് 1992ലെ റിയോ ഭൗമ ഉച്ചകോടിയിൽ വെച്ചാണ്. കഴിഞ്ഞ 150 വർഷത്തെ വ്യാവസായിക മുന്നേറ്റങ്ങളുടെ ബാക്കിപത്രമായി നമുക്കു മുന്നിലുള്ളത് ചുട്ടുപൊള്ളുന്ന ഒരു ഭൂമിയും മലിനമായി കൊണ്ടിരിക്കുന്ന ഒരു അന്തരീക്ഷവും ആണെന്നുള്ള വസ്തുത റിയോ ഉച്ചകോടി വ്യക്തമാക്കി. ജൈവവൈവിധ്യവും കാലാവസ്ഥാ വ്യതിയാനവും ഉൾക്കൊണ്ടുകൊണ്ട് മാത്രമേ മുന്നോട്ടു പോകാൻ സാധിക്കൂ എന്ന് ലോകരാഷ്ട്രങ്ങൾക്ക് സമ്മതിക്കേണ്ടിവന്നു. UNFCC ( യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക് കൺവെൻഷൻ ക്ലൈമറ്റ് ചേഞ്ച്) സ്ഥാപിക്കപ്പെടുകയും എല്ലാവർഷവും കൃത്യമായ ഉച്ചകോടികൾ നടത്തപ്പെടുകയും ചെയ്തു. ഒടുവിൽ 2015 പാരീസിൽ വച്ച് നടത്തപ്പെട്ട കാലാവസ്ഥ ഉച്ചകോടിയിൽ കാർബൺ ക്രെഡിറ്റ് സംവിധാനം നിലവിൽ വന്നു. വികസിത രാഷ്ട്രങ്ങൾ വികസ്വര രാഷ്ട്രങ്ങൾക്ക് വേണ്ടി തങ്ങളുടെ കാർബൺ ബഹിർസ്പുരണം കുറയ്ക്കുന്ന പ്രായോഗികമായ ഒരു സംവിധാനമായിരുന്നു അത് ( പിന്നീട് അമേരിക്ക ഇതിൽ നിന്ന് പിന്മാറുകയും ഈ കരാർ സ്തംപിക്കുകയും ചെയ്തു). എന്നിരുന്നാലും മനുഷ്യവംശത്തിന് നിലനിൽപ്പിന് സുരക്ഷിതമായ ഒരു അന്തരീക്ഷം മാത്രമല്ല മറിച്ച് മറ്റ് ജീവജാലങ്ങളുടെ നിലനിൽപ്പും അത്യന്താപേക്ഷിതമാണ്. ഇതിനായി convention on biodiversity നിലവിൽ വരികയുണ്ടായി. സുസ്ഥിര വികസനത്തിന് (sustainable development) 17 ലക്ഷ്യങ്ങൾ മുന്നോട്ടു വരുന്നതും ഈ പശ്ചാത്തലത്തിലാണ്.

ഇതിലൂടെയെല്ലാം വ്യക്തമാകുന്നത് മനുഷ്യന് ഏക മാന്യമായ ഒരു വികസന വീക്ഷണം സാധ്യമല്ല എന്നും മറിച്ച് പ്രകൃതിയുടെ മാറ്റങ്ങൾക്കനുസരിച്ച് പ്രായോഗികമായ വികസന സങ്കല്പങ്ങൾ രൂപീകരികേണ്ടി ഇരിക്കുന്നു എന്നുമാണ്. ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി നമുക്ക് ഒരേ സമയം ആശങ്കകളും പുതിയ അവസരങ്ങളും തുറന്നിട്ടിരിക്കുകയാണ്. കോവിഡ് 19 ന്റെ പേടിപ്പെടുത്തുന്ന നാളുകളിലും പ്രതീക്ഷ നൽകുന്ന പല വാർത്തകളും നാം കേൾക്കുകയുണ്ടായി. അന്തരീക്ഷ മലിനീകരണം കുറഞ്ഞു എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇതുവരെ നമുക്ക് ഒഴിച്ചുകൂടാൻ പറ്റാതിരുന്ന യാത്രകളും, അന്താരാഷ്ട്ര പ്രശ്നങ്ങളും, പ്രകൃതിയെ കാർന്നുതിന്നു കൊണ്ടിരുന്ന വ്യാവസായിക പ്രവർത്തനങ്ങളും അക്ഷരാർത്ഥത്തിൽ അവസാനിച്ചിരിക്കുന്നു. കോവിഡ് 19 ന് ശേഷമുള്ള ലോകം എങ്ങനെ ആയിരിക്കണം എന്നുള്ളത് ആഴമായ ചിന്ത അർഹിക്കുന്നു. പ്രകൃതിയോടിണങ്ങുന്ന ഒരു ആൾട്ടർനേറ്റ് ലിവിങ് കൾച്ചർ നാം രൂപീകരിക്കേണ്ടത് ഇരിക്കുന്നു. ഒരുപക്ഷെ ഈ കോവിദാനന്തര ലോകം കൂടുതൽ അകൽച്ചകൾ നമുക്ക് സമ്മാനിയ്ക്കാം. വില കൂടിയ കാറുകൾക് പകരം പൊതു ഗതാഗതത്തിലേക്കും, സെമിനാറുകളിൽ നിന്ന് വെബ്ബിനാറുകളിലേക്കും, വ്യവസായവത്കരണത്തിൽ നിന്ന് de-industrialisation ഇലേക്കും നമ്മുക്ക് അനായാസം മാറാം എന്ന് ഈ കാലം നമുക്ക് ബോധ്യപ്പെടുത്തി തരുന്നു. ഏറെക്കാലം നാം കൊണ്ട് നടന്ന മുതലാളിത്ത സാമ്പത്തിക ഘടന എത്രമാത്രം ദുർബലം ആണെന്നും, state ഇല്ലാതെ അവശ ജനവിഭാഗങ്ങളിലേക്ക് അവസരങ്ങളും ആനുകൂല്യങ്ങളും ഒരിക്കലും എത്തിച്ചേരില്ല എന്നും നമുക്ക് വ്യക്തമായിരിക്കു . ഇത്രനാൾ നാം വാഴ്ത്തിപ്പാടിയ ഈ സാമ്പത്തിക ഘടന കൂടുതൽ ദാരിദ്ര്യം നമ്മിൽ അടിച്ചേല്പിക്കുകയും, ധനികരെ കൂടുതൽ ധനികരാവുകയും ചെയ്തു . കോവിഡ് 19 മൂലം ഉണ്ടാകുന്ന തൊഴിൽ നഷ്ടവും, സാമ്പത്തിക പ്രതിസന്ധിയും ഒരു പുതിയ വികസന പാത തുറന്നു തരും എന്ന് പ്രതീക്ഷിക്കുന്നതാകും ആശാവഹം.

ആ വികസന പാതയിൽ ജീവിവർഗത്തിന് മുഴുവനും സുസ്ഥിര പുരോഗതി ഉണ്ടാക്കും എന്നും പ്രതീക്ഷിക്കാം

Man lives on nature--means that nature is his body, with which he must remain in continuous interchange if he is not to die. That man's physical and spiritual life is linked to nature means simply that nature is linked to itself, for man is a part of nature. Karl Marx (1844 Economic and Philosophical Manuscripts)

Laly Stephen
HST സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം