പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കണിക്കൊന്ന

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണിക്കൊന്ന

ഹായ്, ഞാൻ നിങ്ങളുടെ കണിക്കൊന്നയാണ്.എല്ലാ വർഷവും വിഷു എത്തുമ്പോൾ ഞാനും എന്നോടൊപ്പം നിങ്ങളും വളരെ ഏറെ സന്തോഷിക്കുന്നവരാണ്.വിഷുക്കണിയും,കൈനീട്ടവും, പടക്കവും, സദ്യയും ഒരു ആഘോഷം ആയിരുന്നു. എന്നാൽ ഈ വർഷം എല്ലാം വിപരീതമായിരുന്നു. ഒരു പക്ഷേ കോവിഡ് എന്ന അസുഖം കാരണം ആണ് ഇങ്ങനെ സംഭവിക്കുന്നത്. എല്ലവരും വീടുകളിൽ തന്നെ ഇരിക്കുകയാണ്. എല്ലവരും വിഷു എത്തുമ്പോൾ എൻറെ അടുത്ത് പൂക്കൾക്കായി എത്താറുണ്ട്. എന്നാൽ ഈ വർഷം ആരും വരാത്തതിൽ ആദ്യം എനിക്ക് സങ്കടം തോന്നിയിരുന്നു. പിന്നെ ആണ് എനിക്ക് മനസ്സിലായത്. ഈ രോഗം കാരണം ആണ് ഇങ്ങനെ ഒരു മാറ്റം ഉണ്ടായത് എന്ന്. വിഷു ഇനിയും വരും.........ഞാൻ ഇനിയും പൂക്കും....... തരണം ചെയ്യൂ ഈ വിപത്തിനെ......... അടുത്ത വർഷത്തെ വിഷുവിനായി ഞാൻ കാത്തു നിൽക്കുകയാണ്. സ്വർണ്ണ നിറമാർന്ന പൂക്കൾ വിരിയിക്കാൻ........ നല്ല ഒരു വിഷു ആഘോഷിക്കാൻ............അതിജീവിക്കൂ ഒന്നായി .......നല്ല ഒരു വിഷു ദിനത്തിനായി ഞാൻ കാത്തിരിക്കും..........

ആര്യ.ടി.എം
12 D പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ