കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/അക്ഷരവൃക്ഷം/പ്രകൃതിയും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (verification)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയും ശുചിത്വവും

ലോകം മുഴുവൻ കോവിഡ് 19 എന്ന മാറാവ്യാധിക്ക് സാക്ഷ്യം വഹിക്കുകയാണ് .നമ്മളും നമ്മുടെ ചുറ്റുപാടും ഇതിന്റെ ഭാഗമാണ് .ഇന്നത്തെ കാലത്തു മനുഷ്യർ ഏറ്റവും കൂടുതൽ നശിപ്പിക്കുന്നത് പ്രകൃതിയെ ആണ് . ആഗോളതാപനം ,മലിനീകരണം ,മനുഷ്യന്റെ ക്രൂരത ,കാലാവസ്ഥാവ്യതിയാനം മുതലായവ കാരണം പ്രകൃതി തകർന്നു കൊണ്ടിരിക്കുകയാണ് .പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുമ്പോഴാണ് അവ പ്രകൃതി ദുരന്തങ്ങളാണ് മാറുന്നത് .നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ അതിലെ ജീവജാലങ്ങളെയും നാം സംരക്ഷിക്കുന്നു .നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ മുഴുവൻ ഉത്തരവാദിത്വവും നമ്മുടെ കടമയാണ് .ഇന്ന് കോവിഡ് 19 മാത്രമല്ല കണ്ടുവരുന്നത് ,ഡെങ്കിപ്പനി പോലെയുള്ള അനേകം പകർച്ചപണികളും രോഗങ്ങളും .ഇവയെല്ലാം മനുഷ്യർ ആണ് വരുത്തിവയ്ക്കുന്നത് .രോഗപ്രതിരോധത്തിനായി വേണ്ടത് ആരോഗ്യശുചിത്വമാണ് .ആരോഗ്യശുചിത്വപാലനത്തിന്റെ പോരായ്മകൾ ആണ് തൊണ്ണൂറു ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ അനുവർത്തനമാണ് വേണ്ടത് .അതുപോലെതന്നെ വ്യക്തിശുചുത്വം ,പരിസരശുചിത്വം ,ഗൃഹശുചിത്വം എന്നിവ .വ്യക്തിശുചിത്വം എന്തെന്നാൽ വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് .അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും .പ്രധാന ഘടകങ്ങൾ എന്തെന്നാൽ കൂടെക്കൂടെ ,ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക .ഇവയൊക്കെ പാലിച്ചാൽ വയറിളക്ക രോഗങ്ങൾ ,വിരകൾ,കുമിൾ രോഗങ്ങൾ , ത്വക്ക് രോഗങ്ങൾ ,പകർച്ചപ്പനി തുടങ്ങിയ സാർസ് വരെ ഒഴിവാക്കാം . വ്യക്തിശുചിത്വത്തോട് ഒപ്പം തന്നെ പാലിക്കേണ്ട ശുചിത്വമാണ് ഗൃഹശുചിത്വവും പരിസരശുചിത്വവും .പരിസരം ഇപ്പോഴും വൃത്തിയായി സൂക്ഷിച്ചാൽ ജീവിതശൈലീരോഗങ്ങൾ ഒഴിവാക്കാം . പൊതുസ്ഥലസമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് ഇരുപത് സെക്കന്റ് നേരത്തോളം കഴുകേണ്ടതാണ് .കൈയുടെ പുറംഭാഗം ,വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ് .ഇതുവഴി കൊറോണ ,ഇൻഫ്ലുൻസ ,കോളറ മുതലായ വൈറസുകളെയും ചില ബാക്റ്റീരിയകളെയും എളുപ്പത്തിൽ കഴുകിക്കളയാം . ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് കൊണ്ടോ മുഖം മറയ്ക്കുക .രോഗം മറ്റുള്ളവർക്ക് പകരാതിരിക്കാനും നിശ്വാസവായുവിലെ രോഗാണുക്കളെ തടയുവാനും തൂവാല മുഖാവരണം നിർബന്ധമായും കരുതണം .കഴിവതും തിളപ്പിച്ചാറിയ വെള്ളം കുടിക്കുക .പച്ചവെള്ളം കുടിക്കാതിരിക്കുക. ഇങ്ങനെ ഒക്കെ നമുക്ക് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കാം . മനുഷ്യന് ചുറ്റും കാണുന്ന പ്രകൃതിദത്തമായ അവസ്ഥയെയാണ് പരിസ്ഥിതി എന്ന്പറയുന്നത് .പരിസ്ഥിതി എന്ന് പറയുന്നതിൽ പ്രകൃതി ,ശുചിത്വം , പ്രതിരോധം എന്നിവ ഉൾപ്പെടുന്നു. കൊറോണ എന്ന മഹാവ്യാധി പകരുന്ന ഈ കാലത്തു ശുചിത്വം അത്യാവശ്യമായി പാലിക്കേണ്ട ഒന്നാണ് .പ്രകൃതിയെ സ്നേഹിക്കുക . നശിപ്പിക്കരുത് ഒരിക്കലും അമ്മയായ ഈ ഭൂമിയെ .

അർച്ചന ജെ
8 E [[|കെ.എൻ എൻ എം എച്ച് എസ്സ് എസ്സ് പവിത്രേശ്വരം]]
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം