ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/മഹാവിപത്ത്

14:17, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവിപത്ത്

മഹാവിപത്ത്
ഭീതി പരക്കുന്നു ഭയാനകമാവുന്നു
വീണ്ടുമൊരു മഹാമാരി
ഭീകരനാകുന്നു വിനാശകാരൻ കൊറോണ
എന്ന നാശകാരി
താണ്ഢവനടനം തുടരുന്ന വേളയിൽ
ഭൂലോകമാകെ വിറകൊളളുമിപ്പോൾ
പ്രാണനായ് കേഴും മർത്ത്യകുലം
മനുഷ്യരെല്ലാരുമൊന്നെന്ന്
ഓർമിപ്പാൻ വന്നൊരു സൂചകമോ....
                       പേമാരി പെയ്തൊന്ന് വന്ന നാട്ടിൽ
                         പ്രളയം പെരുങ്കളിയാട്ടമാടി
                         ജാതിയേതുമില്ലാ....മതമൊന്നുമില്ലാ...
                         മത്സരചിന്തകൾ മാഞ്ഞൂ...
                          പ്രളയം കഴിഞ്ഞൂ....
                          പലതും മറന്നൂ...
                          പാഠം പഠിക്കാത്ത പകയുളള മനസ്സുകൾ
                          ഞാനായി... ഞങ്ങളായി....
                           നീയായി... നിങ്ങളായി....

  ഭീതി പരത്തി താണ്ഢവമാടി
വീണ്ടുമൊരു പെരുങ്കളിയാട്ടമോ?
മനുഷ്യരെല്ലാരുമൊന്നെന്ന്
        വീണ്ടും
ഓർമിപ്പാൻ വന്നൊരു സൂചകമോ....


 

ആതിര എം എസ്
7 B ജി യു പി എസ് പൂതാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത