പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/അക്ഷരവൃക്ഷം/* കൊറോണ ഓട്ടൻതുള്ളലിൽ *

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഓട്ടൻതുള്ളലിൽ

 ഓട്ടൻതുള്ളൽ പലതും പറയും
 അതുകേട്ടാരും പരിഭവമരുതേ
 എന്താ ചെയ്യാ എന്താ ചെയ്യാ
 ലോകം മൊത്തം വൈറസ് ഭീതി
 ചൈനയാണോ കോവിഡിന്റെ
 ഉറവിടമെന്ന് കേട്ടോ നിങ്ങൾ
 ഇപ്പോഴൊക്കെ വീട്ടിലിരിക്കാം
 എന്താ ചെയ്യാ ലോക്ക്ഡൗൺ അല്ലേ
 ഒന്നാം സ്ഥാനം നിപ്പ വൈറസ്
 രണ്ടാമത്തെ വെള്ളപ്പൊക്കം
 ഇപ്പോഴാണേൽ കോവിഡ് 19
 മാസ്കും കെട്ടി നടക്കും മനുഷ്യർ
 ലോക്ക്ഡൗൺ നിയമം ആളുകളൊക്കെ
 വീട്ടിലിരിക്കണമെന്നാണല്ലോ
 ലോക്ക്ഡൗൺ സമയം ആളുകളൊക്കെ
 റോഡിൽക്കൂടി നടപ്പാണെങ്കിൽ
 ലോക്ക്ഡൗൺ നിയമം ലംഘിച്ചവരെ
 പോലീസ് ഉടനെ അറസ്റ്റും ചെയ്യും
 വൈറസ് ഭീതി ഒഴിവാക്കാനായി
 ഇനിയെന്തൊക്കെചെയ്യണമെന്തോ?
 നാരായണ ജയ നാരായണ ജയ
 നാരായണ ജയ നാരായണ ജയ
 

ശ്രീനന്ദ ശശി
8 c പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത