യു.എം.എം.എൽ.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/ഞാനും പ്രകൃതിയും
ഞാനും പ്രകൃതിയും
അക്ഷരം വൃക്ഷത്തിലേക്ക് എന്തെങ്കിലും എഴുതണം എന്ന് ടീച്ചർ പറഞ്ഞിരുന്നു. പ്രകൃതിയോ പരിസ്ഥിതിമലിനീകരണമോ .....ഏതെങ്കിലും വിഷയത്തെ കുറിച്ച് കഥയോ കവിതയോ ലേഖനമോ എഴുതാൻ ടീച്ചർ പറഞ്ഞപ്പോഴാണ് ഞാൻ ചുറ്റുപാടും ഒന്ന് നോക്കിയത്. എൻറെ വീടും മുറ്റവും പരിസരവും തന്നെ ഒരുപാട് മാറിയിരിക്കുന്നു. പ്രകൃതി എത്ര സുന്ദരമായിരുന്നു കിളികളുടെ കളകളാരവം കേട്ടുണരുന്ന പ്രഭാതം ആകാശം തൊട്ടുരുമ്മി നിൽക്കുന്ന മലകളും കുന്നുകളും കാടുകളും മരങ്ങളും പുഴകളും പൂന്തോട്ടങ്ങളും എത്ര സുന്ദരമായിരുന്നു നമ്മുടെ പ്രകൃതി. ഓരോ പൂവിരിയുമ്പോഴും അതിൻ്റെ തേന്മണം തേടിയെത്തുന്ന പൂമ്പാറ്റകളും വണ്ടുകളും എത്ര സന്തോഷമായിരുന്നു അവർക്കെല്ലാം. കള കളാരവത്തോടെ ഒഴുകുന്ന പുഴകളും തോടുകളും നദികളും കുളങ്ങളും. ജല സമൃദ്ധമായിരുന്നു നമ്മുടെ പ്രകൃതി. മരങ്ങൾ തിങ്ങി വളരുന്ന പറമ്പുകളും ഇടവഴികളും കാവുകളും വനങ്ങളും നമ്മുടെ പ്രകൃതിക്കും പരിസ്ഥിതിക്കും സദാ കുളിർമ്മ നൽകിയിരുന്നു. വീട്ടുമുറ്റത്തും പറമ്പിലും തൊടിയിലും മൈതാനങ്ങളിലും കളിക്കുന്ന കുട്ടികളും പ്രകൃതി ഭംഗി കൂട്ടുന്ന കാഴ്ച്ചയായിരുന്നു. ഇപ്പോൾ നമ്മുടെ പ്രകൃതിയുടെ ഭംഗിയും മണവും കുളിർമയുമെല്ലാം എവിടെയോ നഷ്ടമായിരിക്കുന്നു. എവിടെ നോക്കിയാലും പ്രകൃതി ദുഃഖിതയാണ്. മരങ്ങളില്ല മലകളില്ല കുന്നുകളില്ല കുളങ്ങളില്ല തോടുകളില്ല എല്ലാമെല്ലാം മറഞ്ഞു പോയിരിക്കുന്നു. പ്രകൃതിയുടെ പഴയ പ്രൗഢി ഓർമ്മകളിൽ മാത്രമായിരിക്കുന്നു. വനനശീകരണം ജല മലിനീകരണം ശബ്ദമലിനീകരണം വായുമലിനീകരണം മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്നത് മലിനീകരണങ്ങൾ മാത്രം നശീകരണങ്ങൾ മാത്രം പ്രകൃതിയെ നാം നശിപ്പിച്ചു തുടങ്ങിയപ്പോൾ തന്നെയാണ് രോഗങ്ങളും നമ്മളോട് കൂട്ടുകൂടി തുടങ്ങിയത്.പനി ചുമ അലർജി ഡെങ്കിപ്പനി ചിക്കൻഗുനിയ നിപ്പാ ഒടുവിൽ ഇപ്പോഴിതാ കൊറോണയും വന്നിരിക്കുന്നു. ഈ പുതിയ രോഗങ്ങൾ എല്ലാം നമ്മെ തേടി വരാൻ കാരണം നമ്മുടെ ജീവിതരീതികളും പ്രകൃതിനശീകരണം ങ്ങളും തന്നെയാണ്. പ്രകൃതിയെയും പരിസ്ഥിതിയെയും നാം സംരക്ഷിക്കുന്നുവെങ്കിൽ മാത്രമേ നമുക്ക് രോഗങ്ങളിൽ നിന്ന് മുക്തി ഉണ്ടാകൂ." പ്രകൃതി തന്നെയാണ് നമുക്ക് അമ്മ പ്രകൃതി തന്നെയാണ് ജീവൻ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം