സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവ്

അന്തിക്ക് മന്തി അടിച്ചോരെല്ലാം
ചമ്മന്തി നുള്ളി നുണഞ്ഞിടുന്നു
കാറിലിരുന്നു പാഞ്ഞോരെല്ലാം
കാവലിരിപ്പാണ് പൂമുഖത്ത്
മട്ടത്തിൽ വെട്ടിയൊരുക്കാൻ മുടി
വെട്ടുകാരാരുമീ നാട്ടിലില്ല.
കൂട്ടുകാരന്യോന്യം വെട്ടിടുന്നു
മൊട്ടത്തലകൾ നിറഞ്ഞിടുന്നു
ഊറ്റം പറഞ്ഞു നടന്നവനും
ചെറ്റക്കുടിലിൽ കഴിഞ്ഞവനും
മുറ്റത്തെ പ്ലാവിൽ വലിഞ്ഞു കേറി
തീറ്റയ്ക്കു വല്ലതും കൊയ്തിടുന്നു.
മക്കളെ പോറ്റുന്ന പാടറിഞ്ഞു
ചക്കക്കുരുവിൻ രുചിയറിഞ്ഞു
നാളുകളങ്ങനെ നീക്കിടുന്നു.
മുഷ്ടി ചുരുട്ടിയ യൗവ്വനങ്ങൾ.
കത്തിക്കയറിയ ഭാഷ ണങ്ങൾ.
ശബ്ദകോലാഹല ഘോഷണങ്ങൾ
എല്ലാം നിലച്ചു നിശബ്ദമായി '
തോരണം തൂക്കിയ പന്തലില്ല
പളപള മിന്നും വെളിച്ചമില്ല
മങ്കമാർ താളത്തിൽ പാട്ടു പാടും
മാമാങ്കക്കല്യാണമൊന്നുമില്ല.