ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം /അപ്പുവിന് എന്തു പറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20505 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/അപ്പുവിന് എന്തു പറ്റി | അപ്പുവിന് എന്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുവിന് എന്തു പറ്റി

"ഹായ് നാളെ ക്രിക്കറ്റ്‌ കളിക്കാൻ പോകണം. അപ്പു ഇങ്ങനെ പറഞ്ഞു കിടന്നുറങ്ങി. രാവിലെ എണീറ്റപ്പോൾ അവനോടു അമ്മ പറഞ്ഞു പുറത്ത് എങ്ങും കളിക്കാൻ പോവരുത്. കൊറോണ കാരണം ലോക്ക് ഡൌൺ ആണ്. അതു കൊണ്ട് ആരും പുറത്തിറങ്ങരുത്. മോൻ വീട് വിട്ട് പുറത്ത് എങ്ങും പോവരുത്. അവൻ കുറച്ചു നേരം വീട്ടിൽ ഇരുന്നു. പിന്നീട് അവൻ അമ്മ കാണാതെ പുറത്തിറങ്ങി. റോഡിൽ വാഹനങ്ങൾ ഒന്നും കണ്ടില്ല. കളി സ്ഥലത്ത് എത്തി. ആരും അവിടെ വന്നിട്ടില്ല. അപ്പു കൂട്ടുകാരുടെ വീട്ടിൽ പോവാൻ തീരുമാനിച്ചു. രാമുവിന്റെ വീട്ടിൽ എത്തി. അപ്പു രാമുവിനെ വിളിച്ചു. രാമുവിന്റെ അച്ഛൻ ഗൾഫിൽ ആയിരുന്നു. വന്നിട്ട് കുറച്ചു ദിവസം ആയി. രാമു പറഞ്ഞു പുറത്തു പോവാൻ പാടില്ല എന്ന് അമ്മ പറഞ്ഞു അതു കൊണ്ട് ഞാൻ കളിക്കാൻ ഇല്ല. നീ പൊക്കോളൂ. അപ്പു തിരിച്ചു വീട്ടിൽ വന്നു. പിറ്റേന്ന് രാവിലെ അമ്മ അപ്പു വിനെ നോക്കിയപ്പോൾ അപ്പു വിന് ചെറിയ പനി. അമ്മ വല്ലാതെ പേടിച്ചു. അപ്പു വിനെ ആശുപത്രിയിൽ കൊണ്ട് പോയി. അപ്പു വിന് എന്തു പറ്റി എന്ന് അറിയുമോ? അപ്പു ഇപ്പോൾ നിരീക്ഷണത്തിൽ ആണ്. ആരും ആവശ്യമില്ലാതെ പുറത്തിറങ്ങരുത്...

റിംഷ.കെ.വി
4B ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ