സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ ഒരു ചെറു ലേഖനം

12:00, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ചെറു ലേഖനം

ഹായ് ഞാനിവിടെ അവതരിപ്പിക്കാൻ പോകുന്നത് നമ്മുടെ നാട്ടിൽ ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന അവസ്ഥയെ പറ്റിയുള്ള ഒരു ചെറു ലേഖനം ആണ്. നമ്മുടെ നാട് ഇപ്പോൾ കടന്ന് പോകുന്നത് വളരെ ദുഷ്കരമായ അവസ്ഥയിലൂടെ ആണ്. നമ്മുടെ നാടിന്റെ വൃത്തിഹീനമായ സാഹചര്യമാണ് ഇ അസുഖങ്ങൾ പെട്ടെന്ന് പടരുന്നതിന് മുഖ്യമായ കാരണം. ഇപ്പോൾ നമ്മുടെ നാട്ടിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡു-19 എന്ന അസുഖം പടരുന്നതിന് പ്രധാന കാരണം വൃത്തിയില്ലായ്മയാണ്. നമ്മൾ പരസ്പരം മത്സരിച്ചു മുന്നേറാൻ ശ്രമിക്കുമ്പോൾ ഇതൊന്നും ആരും ശ്രദ്ദിക്കുന്നില്ല. പണ്ടുള്ളവർ വീടിന്റെ മുറ്റത്തു കിണ്ടിയിൽ വെള്ളം വയ്ക്കുന്ന പതിവ് ഉണ്ടായിരുന്നു. വീടിനു പുറത്തു പോയി വരുന്നവർ കൈയും കാലും വൃത്തിയാക്കിയേ വീട്ടിനുള്ളിൽ കയറുമായിരുന്നുള്ളു. അതുപോലെതന്നെ അപ്പോഴൊക്കെ അസുഖങ്ങളും കുറവായിരുന്നു. ഇനിയുള്ള കാലത്ത് നമ്മൾ എപ്പോഴും കൈയും മുഖവും കഴുകി വൃത്തിയാക്കി നടന്നാൽ അസുഖങ്ങൾ ഒന്നും നമ്മളെ പെട്ടെന്ന് ബാധിക്കില്ല. അതുപോലെ തന്നെ മാസ്ക്കുകൾ ഉപയോഗിക്കുകയും സോപ്പ് വെള്ളമോ ഹാൻഡ്വാഷോ ഉപയോഗിച്ച് കൈകൾ ഇടക്കിടക്ക് കഴുകുകയും ചെയ്യുക. എല്ലാവരും സുരക്ഷിതരായി വീട്ടിൽ തന്നെ ഇരിക്കൂ. നമുക്ക് ഒരുമിച്ചു നാടിനെ രക്ഷിക്കാം.

ആൻസി ഫാത്തിമ
4 C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം