എസ്.റ്റി.എച്ച്.എസ് .എസ് തങ്കമണി/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം
വിവര സാങ്കേതിക വിദ്യകളും പുത്തൻകണ്ടു പിടിത്തങ്ങളും ലോകത്തെ ഒരു ആഗോള ഗ്രാമമാക്കി യിരിക്കുന്നു. ആഗോളതലമുറ ഊറ്റം കൊള്ളുന്ന 21-ാം നൂറ്റാണ്ടാണ് നമ്മുടേത്. ലോകം കൈപ്പിടിയിലൊതുക്കൂ.... ലോകം നിങ്ങളുടെ സ്വീകരണ മുറിയിൽ തുടങ്ങിയ പരസ്യവാചകങ്ങളും നമുക്ക് സുപരിചിതമാണ്.
ഈ അവസരത്തിൽ അനേകം സവിശേഷതകൾ കൊണ്ട് ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൻ്റെ പരിസ്ഥിതി സംരക്ഷണം ഇന്ന് എവിടെ എത്തി നിൽക്കുന്നുവെന്ന് ചിന്തിക്കുന്നത് നന്നായിരിക്കൂ.
പരിസ്ഥിതി സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.മരം മുറിക്കുന്നതു വഴി നമുക്ക് ശുദ്ധമായ വായു ലഭിക്കുന്നില്ല. പച്ചക്കറി കളിൽ കീടനാശിനികൾ ഉപയോഗിക്കാതിരിക്കുകയും ജൈവവളങ്ങൾ ഉപയോഗിച്ചും തുറസായ സ്ഥലങ്ങളിൽ അലഷ്യ മായി പ്ലാസ്റ്റിക്ക് വലിച്ചെറിയാതെയും നമുക്ക് നമ്മുടെ പരിസ്ഥിതി സംരക്ഷിക്കാം.
വഴിയോരങ്ങളിലൂടെ വലിച്ചെറിയുന്ന മാലിന്യക്കൂമ്പാരവും, വനനശീകരണവും, പ്ലാസ്റ്റിക്ക് പോലുള്ള വിഘടിക്കാത്ത വസ്തുക്കളുടെ ഉപയോഗവും എല്ലാം നാം അറിഞ്ഞോ, അറിയാതെയോ, നമ്മുടെ യോ, മറ്റുള്ളവരുടെയോ, ആരോഗ്യത്തിന് വെല്ലുവിളിയായി മാറുകയല്ലേ?
സ്വന്തം ലാഭം മാത്രം നോക്കി കൃഷി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി രാസവളങ്ങളും, കീടനാശിനികളും വൻതോതിൽ ഉപയോഗിക്കപ്പെടുമ്പോൾ സ്വന്തം കാലിൽ തന്നെ കോടാലി വയ്ക്കുന്നു എന്ന സത്യം അവനുണ്ടോ അറിയുന്നു.... രാസപദാർത്ഥങ്ങളുടെ സാനിധ്യം മണ്ണിലും അന്തരീക്ഷത്തിലും വർദ്ധിച്ചു.കീടങ്ങളെയും, പുഴുക്കളെയും തിന്നു ജീവിച്ചിരുന്ന പക്ഷി ജാലങ്ങൾ അപ്രത്യക്ഷമായി.മണ്ണിൽ വീഴുന്ന രാസപദാർത്ഥങ്ങൾ ജലാശയങ്ങളിലെത്തുകയും, അത് ജീവജാലങ്ങളുടെ ശരീരത്തിൽ കടന്ന് നാനാതരത്തിലുള്ള രോഗങ്ങൾ, അകാലമരണം എന്നിവ സംഭവിക്കുന്നു.
ജലവും, ഭക്ഷണവും, ഊർജ്ജവുമൊക്കെ ഏറെ കരുതലോടെ ഉപയോഗിക്കണമെന്നും അവ ഒട്ടും പാഴാക്കരുതെന്നും നാമെന്നും ഓർക്കണം.
അതുപോലെ തന്നെയാണ് നമ്മുടെ വനസമ്പത്ത്. വളർന്നു വരുന്ന കേരളത്തിൻ്റെ വൃക്ഷ സമ്പത്തും, സമൃദ്ധിയും നമ്മൾ വെട്ടിനശിപ്പിക്കുകയാണ്.
" വൃക്ഷായുർവേദത്തിൽ ഇങ്ങനൊരു ചൊല്ലുണ്ട്: "ദശ.കൂപസമോ വാപി: ദശവാപിസമോ ഹ്രദ: ദശഹ്രദ സമ: പുത്ര: ദശപുത്ര സമോ ദ്രുമ: " പത്തു കിണർ ഒരു കുളത്തിന് സമം പത്തു കുളം ഒരു തടാകത്തിനു സമം പത്തു തടാകം ഒരു പുത്രനു സമം പത്തു പുത്രൻമാർ ഒരു മരത്തിന് സമം
'പരിസ്ഥിതി ' മനുഷ്യൻ്റെ ചിന്തയിലും പ്രവർത്തിയിലും എപ്പോഴും ഉണ്ടായിരിക്കേണ്ട പദം.മനുഷ്യ ജീവിതത്തിന് ഒഴിച്ചുകൂട്ടാൻ ആവാത്ത ഘsകമാണ് പരിസ്ഥിതി. ശുദ്ധവായു, ശുദ്ധജലം നല്ല കാലാവസ്ഥ, ഗുണമേൻമയുള്ള ഭക്ഷ്യവസ്തുക്കൾ എന്നിവ പ്രധാനം ചെയ്യുന്ന പരിസ്ഥിതിയെ നമുക്കൊരിക്കലും വിസ്മരിക്കാൻ ആവില്ല.
കുഞ്ഞുങ്ങളാണ് കുടുംബത്തിൻ്റെയും സമ്പത്തും ഭാവിയും ആയതിനാൽ നമ്മൾ ഒരോരുത്തരും ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വ്യക്തിപരമായും, സാമൂഹികപരമായും പ്രകൃതിയെ സ്നേഹിച്ച് കൊണ്ട് പുതിയ ഒരു ശുചിത്വമുള്ള ജനതയെ പടുത്തുയർത്താം.
ഞാൻ മാറിയാൽ എൻ്റെ ചിന്താഗതിയിൽ മാറ്റം വന്നാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നു നാമോരുത്തരും വിചാരിക്കുന്നിടത്ത് മാറ്റത്തിൻ്റെ കാറ്റ് വീശാൻ തുടങ്ങും, മാറ്റത്തിൻ്റെ പ്രവാചകരാകാൻ ഓരോരുത്തർക്കും സാധിക്കട്ടെ. ഇതിനായി ഈശ്വരൻ സർവ അനുഗ്രഹങ്ങളും നമ്മളിൽ ചൊരിയട്ടെ എന്ന് ആശംസിക്കുന്നു...
എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.
എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു.