ജി.എൽ.പി.എസ്.മേൽകുളങ്ങര/അക്ഷരവൃക്ഷം/മഹാമാരി

11:17, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmel (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ഞങ്ങളുടെ സന്തോഷം നിറഞ്ഞ നാളുകളായിരുന്നു ...
വാർഷികാഘോഷങ്ങളുടേയും വാർഷിക പരീക്ഷയുടെയും തിരക്കിലായിരുന്നു ഞങ്ങൾ.
ഡാൻസ് ടീച്ചർ ഞങ്ങളെ ഡാൻസ് പഠിപ്പിക്കുന്ന സമയത്തായിരുന്നു ആ വാർത്ത ഞങ്ങളറിഞ്ഞത് .
ഞങ്ങളുടെ പ്രധാന അദ്ധ്യാപികയായ സുജാത ടീച്ചർ, കൊറോണ വൈറസ് പകർച്ചവ്യാധി കുറെ ആളുകളെ മരണത്തിനു കീഴ്പെടുത്തിയെന്നും,ആ വൈറസ് ബാധിതർ കേരളത്തിലും ഉണ്ടെന്നും,ആ വൈറസ് പടരുന്നത് വളരെ വേഗത്തിലാണെന്നും വിവരിച്ചു തന്നു.അത് കൊണ്ട് നാളെ മുതൽ ഒരറിയിപ്പുണ്ടാകുന്നത് വരെ സ്കൂൾ ഇല്ലായെന്നും,വാർഷികാഘോഷവും വാർഷിക പരീക്ഷയും മാറ്റിവച്ചു എന്നും പറഞ്ഞു.ഞങ്ങൾക്ക് വളരെ സങ്കടമുള്ള ഒരു വാർത്തയായിരുന്നു അത് .പിന്നീട് വൈറസ് വ്യാപനം കൂടുകയും മരണ സംഖ്യ കുത്തനെ ഉയരുകയും ചെയ്തതോടെ എല്ലായിടത്തും ലോക്‌ഡൗണും പ്രഖ്യാപിച്ചു..അങ്ങനെ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഞങ്ങളുടെ അവധിക്കാലം ദുഃഖകരമായി തീർന്നു..
 

ഫാത്തിമ ഫിദ.എ
3 ജി.എൽ.പി സ്കൂൾ മേൽക്കുളങ്ങര
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം