എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ഭയമില്ലാതെ നേരിടാം കൊറോണയെ
ഭയമില്ലാതെ നേരിടാം കൊറോണയെ
ഇന്ന് നമ്മുടെ ലോകം ഭയന്നു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് കൊറോണ. ആ വൈറസിനെ ആളുകൾ ഒരു ഓമനപ്പേര് വിളിച്ചു *covid 19* എന്ന്. ആളുകൾക്കു പോലും കാണാൻ കഴിയാത്ത ഒരു വൈറസാണ് കൊറോണ. പാവപ്പെട്ടവരും പണക്കാരും ഇന്ന് ഒരുപോലെ ഭയപ്പെടുന്നു. കൊറോണ വൈറസ് വ്യാപനം തടയാൻ നമ്മൾ മാസ്ക് ഉപയോഗിക്കണം. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുകയും പുറത്തുപോയി വന്നാൽ കൈകൾ സോപ്പ്, ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. സർക്കാർ നിയമങ്ങൾ അത് പടി അനുസരിച്ച് ഈ രോഗത്തെ നമുക്ക് ഭയമില്ലാതെ നേരിടാം. ചൈനയിൽ പടർന്നു പിടിച്ച ഈ മഹാമാരി ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയിരിക്കുന്നു. ചൈന, അമേരിക്ക, ഇറ്റലി എന്നീ സാമ്പത്തിക പുരോഗതിയുള്ള രാജ്യങ്ങളിൽ ഇത് പടർന്നു പിടിക്കുകയാണ് ചെയ്യുന്നത്.ഇതിന് സാമ്പത്തികം ഒരു പ്രശ്നമല്ല. ജാഗ്രതയാണ് വേണ്ടത്. നമുക്ക് നമ്മുടെ കേരളത്തിൽ ജാഗ്രതയോട് കൂടി നിൽക്കാം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരാനിടയുള്ളതുകൊണ്ടു തന്നെ അതീവ ജാഗ്രത വേണം. ഈ വൈറസ് ബാധയ്ക്ക് മരുന്നുകളോ വാക്സിനുകളോ ഇതുവരെ എത്തിയിട്ടില്ല എന്നത് കൊണ്ട് തന്നെ ഇത്തരം വൈറസ് ബാധ ഏൽക്കുന്നതിൽ നിന്ന് മാറി നിൽക്കുകയാണ് വേണ്ടത്. ഇന്ത്യയിൽ എന്നല്ല ലോകത്തെവിടെയും രോഗവ്യാപനം നടക്കുമ്പോൾ കേരളം റിസ്കിൽ തന്നെയാണ്. നമ്മൾ ഇവിടെ ആശ്വസിക്കുമ്പോൾ നമ്മുടെ സഹജീവികളെ പ്രത്യേകിച്ചും ലോകമെമ്പാടുമുള്ള മലയാളികളെ മറന്നുപോവുകയുമരുത്. ഗൾഫ് നാടുകളിൽ ലക്ഷക്കണക്കിന് മലയാളികളാണ് ആശങ്കയോടെ കഴിയുന്നത്. അവരോടൊപ്പം മനസ്സുകൊണ്ട് നമ്മൾ ചേർന്നു തന്നെ നിൽക്കാം. നമുക്കെല്ലാവർക്കും ജാഗ്രതയോടെ നേരിടാം. ഒന്ന് കാണാൻ പോലും വലിപ്പം ഇല്ലാത്തവർ ലോകം വിറപ്പിക്കും.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം