എൽ എഫ് എൽ പി എസ് കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/സ്വന്തം നാടിന്റെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
10:48, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്വന്തം നാടിന്റെ പ്രാധാന്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വന്തം നാടിന്റെ പ്രാധാന്യം

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ദൈവത്തിൻെറ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളമെന്ന നമ്മുടെ കൊച്ചു നാട് മററ് വികസിത രാജ്യങ്ങൾക്കെല്ലാം മാത്രുകയാണ്. ഏററവും വലിയ വികസിത രാജ്യമെന്ന് അവകാശപ്പെടുന്ന അമേരിക്ക പോലും കൊറോണയെന്ന ഈ മഹാ വിപത്തിൻെറ മുമ്പിൽ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ്. ലോകരാഷ്ട്രങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ നമ്മുടെ മാതൃ രാജ്യമായ ഇന്ത്യയിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ മററു രാജ്യങ്ങളും മാതൃകയാക്കേണ്ടതാണ്. ഇന്ത്യയിലെ മററു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ നമ്മുടെ കേരളമാണ് മുമ്പിൽ നിൽക്കുന്നത്.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും നേഴ്സുമാരുടെയും ജോലിയോടുളള ആത്മാർത്ഥതയും അർപ്പണമനോഭാവവുമാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാൻ സഹായകമായത്. പോലീസ് സേനയുടെയും സന്നദ്ധസംഘടനകളുടെയും പ്രവർത്തനങ്ങളും ശ്ലാഘനീയം തന്നെ. ഇവർക്ക് പൂർണ്ണപിന്തുണ നൽകുന്ന ഒരു ഗവൺമെൻെറും നമുക്കുണ്ട്.

അന്യസംസ്ഥാനത്തു നിന്ന് ജോലിക്കായി നമ്മുടെ നാട്ടിൽ എത്തിയവരെ അതിഥികളായി കണ്ട് അവർക്കു വേണ്ട ഭക്ഷണവും മററു അവശ്യ വസ്തുക്കളും എത്തിച്ചു കൊടുക്കുന്ന മറെറാരു സംസ്ഥാനം ഇന്ത്യയിൽ ഉണ്ടാവില്ല. ഈ മഹാവ്യാധി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നമുക്ക് നമ്മുടെ നാട്ടിൽ ആയിരിക്കാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി പറയാം. കേരളീയരായതിൽ അഭിമാനിക്കാം.

ഡിയോൺ ജോബി
4 B എൽ എഫ് എൽ പി എസ് കാഞ്ഞിരമറ്റം
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം