ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/എന്താണ് കൂട്ടരേ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15006 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്താണ് കൂട്ടരേ പ്രകൃതി . <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്താണ് കൂട്ടരേ പ്രകൃതി .



നാം എല്ലാവരും മൊഴിഞ്ഞിടാമോ പ്രകൃതിയെന്ന്
എന്താണ് കൂട്ടരേ പ്രകൃതി?
 കിളികളാൽ നാദത്തിൽ നമ്മെ
ഉണർത്തുന്ന പൊൻപുലരിയും
നമ്മെ നോക്കി പുഞ്ചിരിക്കുന്നു..
ആ വെളിച്ചം നമ്മുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നു.
കാടും മലയും പുഴയും കടന്ന്
മഞ്ഞും മഴയും വേനലും കടന്ന്
ഒരു വർണ്ണപ്പകിട്ടാണ് ഈ പ്രകൃതി.
അരുവികളുടെ ഈണവും താളവും
കിളികളാൽ പാടുന്ന രാഗങ്ങളേറെയും
പുഷ്പങ്ങൾ പരത്തുന്ന സുഗന്ധവും
മധുരം നുണയാൻ എത്തുന്ന തേനീച്ചകളും
ഹാ ! എന്തു സുന്ദരം ഈ പ്രകൃതി.
സൂര്യൻ അസ്തമിക്കുമ്പോൾ
ഹാ ! ആ മാനം പല വർണ്ണത്തിൽ
നമ്മുടെ കണ്ണിൽ ശോഭ നിറക്കുന്നു.
ഹാ ! എത്ര മനോഹരം.
എത്ര സുന്ദരമാണീ പ്രകൃതി
പൂ നിലാവിൽ കുളിച്ചെത്തും ചന്ദ്രനും
പവിഴ മുത്തുകൾ പോലെ താരങ്ങളും
എന്നും എല്ലാവരിലും വെളിച്ചവുമായി
എത്തുന്ന മിന്നാമിനുങ്ങുകളും
എന്നും തണലേകി
എന്നും തണുപ്പേകി
ഇളം കാറ്റിൽ നൃത്തങ്ങൾക്ക്
ചുവടു വെച്ചും ഇതാ
വൃക്ഷങ്ങളും.
ഓണത്തെ വരവേൽക്കാനും
ഓണത്തപ്പനെ വരവേൽക്കാനും
എന്നും പുഞ്ചിരിയോടെ വിരിയുന്ന
പുഷ്പങ്ങളും
എല്ലാം നിറഞ്ഞതല്ലോ ഈ പ്രകൃതി
പച്ചപ്പുണർത്തുന്ന നെൽപ്പാടങ്ങളും
താഴ്വരകളിൽ നിറഞ്ഞു നിൽക്കുന്ന
കോടമഞ്ഞും
ഇതെല്ലാം നിറഞ്ഞതല്ലോ
എൻ പ്രകൃതി.
എന്തു സുന്ദരം എൻ പ്രകൃതി.

                             
 

അനുശ്രീ സി
9B ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത