ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/കിങ്ങിണി കാട്ടില്ലെ കാവതി കാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsspullanur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിങ്ങിണി കാട്ടില്ലെ കാവതി കാക്ക

കിങ്ങിണിക്കാടിന്റെ ഓരത്തു ചാഞ്ഞിരിക്കുന്ന ആഞ്ഞിലിമരത്തിലായിരുന്നു കാവതികാക്കയുടെ വീട്. കാവതി മുട്ടയിട്ടു കൂട്ടിൽ അടയിരിക്കുകയായിരുന്നു. കാവതിയുടെ മനസ്സ് സന്തോഷവും സമാധാനവും കൊണ്ട് നിറഞ്ഞു. അങ്ങനെയിരിക്കെ ഒരുനാൾ കാവതി ഭക്ഷണവും തേടി പുറത്തു പോയി. അപ്പോൾ മദമിളകിയ കാട്ടാന അതുവഴി വന്ന് കാവതികാക്കയുടെ കൂടിരിക്കുന്ന ആഞ്ഞിലിമരം പിടിച്ചുകുലുക്കി. ദാ കിടക്കുന്നു കാവതികാക്കയുടെ കൂട് നിലത്ത് ! ഇര തേടി തിരിച്ചു വന്ന കാവതി കണ്ടത് നിലത്തു കിടക്കുന്ന തന്റെ കൂടാണ്. ഇതുകണ്ട് കാവതി നിലത്തിരുന്നു ഹൃദയം പൊട്ടുന്ന ശബ്‌ദത്തിൽ കരഞ്ഞു. അതുവഴി വന്ന വണ്ണാത്തിക്കിളി അത് കണ്ടു. വണ്ണാത്തിക്കിളി കാര്യം അന്വേഷിച്ചു. അവളോട് കാവതി എല്ലാം പറഞ്ഞു. തത്തയോടും കാര്യം പറഞ്ഞു. കാവതി എന്ത് ചെയ്യണം എന്നറിയാതെ തളർന്നിരുന്നു. അപ്പുറത്തെ കൂട്ടിൽ ഉള്ള മൂങ്ങ ചേട്ടൻ ഇവരോട് പറഞ്ഞു വികൃതി കാട്ടാനയാണ് ഇത് ചെയ്തത്. മൂന്നു പേരും ചേർന്ന് കാട്ടാനയെ കാട്ടിൽനിന്നും തുരത്തി ഓടിച്ചു. അപ്പോൾ ആന ചിന്നം വിളിച്ച് ഓടിപോയി. ഇതിൽനിന്നും നമുക്ക് എന്ത് മനസിലാക്കാം ---------- ഒത്തുപിടിച്ചാൽ മലയും പോരും.......

അഭിനവ് സി
6 B ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ