കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
09:38, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവും രോഗപ്രതിരോധവും

ലോകം മുഴുവൻ ഇപ്പോൾ നേരിടുന്ന വലിയ വിപത്താണ് കൊറോണ അഥവാ കോവിട് 19 .ഇതിനെ പ്രതിരോധിക്കുന്നതിന് മുഖ്യ പങ്കു വഹിക്കുന്നവയാണ് ശുചിത്വവും രോഗപ്രതിരോധ ശേഷിയും .നമ്മൾ രണ്ടു തരത്തിൽ ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ് .അതിൽ ഒന്ന് പരിസ്ഥിതിശുചിത്വവും രണ്ടാമത്തേത് വ്യക്തി ശുചിത്വവും. ഇവ രണ്ടും പാലിച്ചാൽ മാത്രമേ ശുചിത്വം എന്ന വാക്കിന്റെ അർഥം പൂർത്തിയാവുകയുള്ളു.ശുചിത്വം രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ ഒന്നാംസ്ഥാനം വഹിക്കുന്നു.ശുചിത്വം കൂടാതെ മറ്റ് പലതും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.അതിലൊന്നാണ് നല്ല ഭക്ഷണം.ഇക്കാലത്തെ ഭക്ഷണ രീതി നമ്മുടെ ശരീരത്തിന് ദോഷം മാത്രമാണ് ചെയുന്നത് എന്ന പ്രസ്താവന തികച്ചുംതെറ്റാണു.ഭക്ഷണം അമിതമായി കഴിക്കുമ്പോഴാണ് നമ്മുടെ ശരീരത്തിന് ദോഷമായി ഭവിക്കുക.പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ് . മിതമായി കഴിക്കുന്ന ഒരാളിൽ ആരോഗ്യം കാണപ്പെടുന്നു.ആരോഗ്യം കിട്ടണമെകിൽ ആഹാരം മാത്രം പോരാ.അതിനു അധ്വാനം ചെയ്യണം.അധ്വാനം ചെയുന്ന ഒരാളിൽ ആരോഗ്യം കാണപ്പെടുന്നു.ശുചിത്വം അധ്വാനം നല്ല ഭക്ഷണം എന്നിവ നമ്മൾ ആരോഗ്യദൃഢഗാത്രരായി ജീവിക്കാൻ സഹായിക്കും.

വൈഷ്ണവി. വി
8 E കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം