ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/അക്ഷരവൃക്ഷം/കോവി‍‍ഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
08:54, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G.L.P.S.OTTAPPUNNA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവി‍‍ഡ്-19 <!--കോവി‍‍ഡ്-19--> | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവി‍‍ഡ്-19

പരിസ്ഥിതി ശുചിത്വം ,രോഗപ്രതിരോധം ഇവ എനിക്ക് കുറച്ചു നാൾ മുൻപ് വരെ പ്രസംഗം,പതിപ്പ് എന്നിവയിൽ ഉൾപ്പെടുത്താനുള്ള വെറും വിഷയങ്ങൾ മാത്രമായിരുന്നു.പരിസ്ഥിതിക്ക് ഏറ്റ ആഘാതം പ്രളയരൂപത്തിൽ ‍‍‍‍‍‍‍‍ഞാ൯ കണ്ടറി‍‍‍‍‍‍‍‍‍ഞ്ഞു.കോവിഡ് -19 എന്ന മഹാമാരിക്ക് ശുചിത്വം,പ്രതിരോധം എന്നിവ അത്യാവശ്യമായ കാര്യങ്ങളാണെന്ന് മനസിലാക്കുന്നു.ചൈന എന്ന രാജ്യത്ത്കൊറോണ എന്ന രോഗം ബാധിച്ച് ധാരാളം പേർ മരിച്ചു എന്നത് വാർത്തകളിലൂടെയാണ് ഞാ൯ അറി‍ഞ്ഞത്.ദിവസങ്ങൾക്കുള്ളിൽ ആ രോഗം ‍‍‍‍‍‍ഞങ്ങളുടെ സ്കുൂൾ അടപ്പിച്ചു.വിമാനങ്ങളും തീവണ്ടികളും റദ്ദാക്കിച്ചു.ദിവസങ്ങൾക്കുള്ളിൽ തന്നെ അച്ഛനും അമ്മയ്ക്കും ജോലിക്കുപോകാൻ കഴിയാതെയായി.ഞങ്ങളെല്ലാവരും വീട്ടിലിരുപ്പായി.നമ്മുടെ കൊച്ചു കേരളത്തിൽ നാം കാണിക്കുന്ന ശുചിത്വ ശീലങ്ങളും,രോഗപ്രതിരോധങ്ങളും ചൈനയിൽ വച്ചു തന്നെ നടപ്പാക്കിയിരുന്നു എങ്കിൽ കൊറോണ,കോവിഡ് 19എന്ന മഹാമാരിയായി ലോകം മുഴുവനും ഈ കൊച്ചു ഞാനും പേടിച്ചു വിറയ്ക്കുന്ന വിധത്തിൽ പടർന്നു പിടിക്കില്ലായിരുന്നു.ശുചിത്വം,രോഗപ്രതിരോധം എന്നിവ ശീലമാക്കൂ.പ്രതിരോധത്തിലൂടെ കൊറോണയെ നാം തോൽപ്പിക്കും. ഈ സമയവും കടന്നു പോകും.

അഭിനന്ദന എ.എം
4 ജി.എൽ .പി.എസ്,ഒറ്റപ്പുന്ന,ആലപ്പുഴ,ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം