എ.കെ.എം.എച്ച്.എസ്.എസ്. മൈലാപ്പൂർ/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
08:32, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


തിരിച്ചറിവ്



തിരിച്ചറിയുന്നു ഞാൻ
എന്നിലെ നിസ്സഹായതയെ
മർത്ത്യൻ, ഞാൻ ഭൂമിയെ
അടക്കി ഭരിച്ചവൻ
വെറ്റി നേടിയതൊക്കെയും
വ്യർഥമെന്നറിയുന്നു.

അഹങ്കാരം ആപത്തെന്ന തിരിച്ചറിവ്
മനുഷ്യനേകി നീ കൊറോണ..
ആഡംബര രഹിതമാം ജീവിതം പഠിപ്പിച്ചു നീ
ലാളിത്യത്തിന്റെ പാഠങ്ങൾ
പകർന്നു തന്നു..
ജാതി മത രാഷ്ട്രീയ ഭേദങ്ങൾക്കർത്ഥമില്ലെ ന്നറിയിച്ചു
ലഹരി വിമുക്തമാം നാട് തന്നു
മാലിന്യ മുക്തമാം റോഡ് തന്നു
വിഷപ്പുകയില്ലാത്ത വായു തന്നു

എങ്കിലുംഎന്നിൽനീയൊരു
വിഹ്വല ചിന്ത- യുണർത്തുന്നു.
ഭൂമിയെ കാർന്നു നശിപ്പിച്ച
മർത്ത്യനാം വൈറസ്സിനെ
തുടച്ചുനീക്കാനോവന്നുനീ?
 
 


വിഷ്ണുപ്രിയ വി. എസ്
10 എ.കെ.എം.എച്ച്.എസ്.എസ്. മൈലാപ്പൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത