പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/അക്ഷരവൃക്ഷം/ഒരു വിജയത്തിന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
07:55, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hareesh.mji (സംവാദം | സംഭാവനകൾ) (story)
ഒരു വിജയത്തിന്റെ കഥ


 ഒരിക്കൽ ഒരു ഗ്രാമത്തിൽ വളരെയധികം പ്രയാസപ്പെടുന്ന ഒരു കുടുംബം ഉണ്ടായിരുന്നു. അമ്മയും ഉണ്ണിക്കുട്ടനും തനിച്ചുള്ള വീട്. അമ്മ വേലയ്ക്ക് പോയാണ് ഉണ്ണിക്കുട്ടന്റെയും വീട്ടു ചെലവുകളും കൈകാര്യം ചെയ്യുന്നത്. അന്യരുടെ വീടുകളിലും മറ്റു ഹോട്ടലുകളിലും പോയി പാത്രം കഴുകിയാൽ കിട്ടുന്നത് ഒരു ദിവസത്തേക്ക് ഉള്ളതായി. അതുതന്നെ ഉണ്ണിയെ നോക്കാൻ തികയുകയില്ല. എന്നാലും അവനെ പഠിപ്പിക്കുന്ന നല്ലൊരു ഇംഗ്ലീഷ് മീഡിയത്തിൽ കൊണ്ടാക്കി. എന്നാൽ എങ്കിലും അവൻ നന്നായി പഠിക്കട്ടെ. എന്തിനും ഏതിനും അമ്മയും കൂടെ ഉണ്ടാവും എന്നുള്ള പ്രതീക്ഷ ഉണ്ണിക്കുട്ടനെയും കൈവിട്ടില്ല. പക്ഷേ ഉണ്ണിക്കുട്ടന് രണ്ട് വിഷമം കൂടി ഉണ്ടായിരുന്നു. ഒന്ന് അവൻ അച്ഛൻ എവിടെ എന്ന് ചോദിച്ചാൽ അമ്മ ഇപ്പോഴും അവനോട് ഒരു കാര്യം പറയും അച്ഛൻ വരും അച്ഛൻ വന്നാൽ നിനക്ക് കാണാം ക്ഷമ വേണം കാത്തിരിക്കാൻ നമുക്ക് കഴിയുള്ളൂ. എന്നു വരും എന്ന് ചോദിച്ചാൽ പിന്നെ അമ്മ ഒന്നും പറയില്ല. അമ്മ വിഷമിക്കും എന്നു കരുതി എപ്പോഴും അവൻ ഈ കാര്യം ചോദിക്കാറില്ല. രണ്ടാമത്തെ വിഷമം അവന് പഠിക്കാൻ ഉത്സാഹം കിട്ടുന്നില്ല. പഠിക്കാൻ ഇരുന്നാൽ പുസ്തകം കാണുമ്പോൾ മടുപ്പു വരുന്നു. വീട്ടിലെ സാഹചര്യങ്ങൾ കാണുമ്പോൾ പലപ്പോഴും പുസ്തകം എടുത്തു മറിക്കാൻ നോക്കിയതാണ്, പക്ഷേ അവന് ഉത്സാഹം കിട്ടുന്നില്ല. ഈ വിഷമങ്ങൾ അവൻ അമ്മയെ അറിയിച്ചില്ല. പലപ്പോഴും എക്സാമിൽ തോറ്റിട്ടുണ്ട്. ഈ കാര്യം അമ്മയെ അറിയിച്ചാൽ അമ്മ തളർന്നു പോകും എന്നു കരുതി അവൻ പറയാറില്ല. അമ്മ എപ്പോഴും സന്തോഷവതിയായി ആയിരിക്കണം എന്നു മാത്രമേ അവന് നിർബന്ധമുള്ളൂ. ക്ലാസ്സിൽ ഏറ്റവും പിന്നോക്കം ഉള്ള കുട്ടിയാണ് ഉണ്ണി. പാവം അമ്മ ഇതൊന്നുമറിയാതെ അവനുവേണ്ടി കഷ്ടപ്പെടുന്നു. അമ്മ എപ്പോഴും അവനോട് ഒരു കാര്യം പറയും, നീ പഠിച്ച് പഠിച്ച് ഡോക്ടറാകണം, അതാണ് അമ്മയ്ക്ക് ആഗ്രഹം, അതിന് ഇപ്പോൾ തന്നെ പരിശ്രമിക്കുക, നീ ഡോക്ടർ ആയിട്ട് വേണം അമ്മയെ നോക്കാനും, അമ്മയ്ക്ക് വിശ്രമിക്കാനും. എന്തു പറയണമെന്നറിയാതെ ഉണ്ണിക്കുട്ടനും അമ്മയുടെ സമാധാനത്തിനുവേണ്ടി തല കുലുക്കും. തന്റെ വിഷമങ്ങൾ അറിയുന്നത് ക്ലാസിലെ ഏക സുഹൃത്ത് ഇഹാനിനു മാത്രമാണ്.അത്യാവശ്യം പഠിക്കുന്ന കുട്ടിയാണ് ഇഹാൻ. അവൻ പലപ്പോഴും ഉണ്ണിയെ പ്രോത്സാഹിപ്പിക്കാനും, ഉത്സാഹി പ്പിക്കാനും, നോക്കിയതാണ്. പക്ഷേ, എന്നിട്ടും ഉണ്ണിക്കെന്തോ ഉത്സാഹം കിട്ടിയില്ല. ക്ലാസ്സിൽ ഏറ്റവും പിന്നോക്കം ഉള്ള കുട്ടിയാണെന്ന് കുട്ടികൾ എല്ലാവരും പറഞ്ഞു കളിയാക്കുമ്പോൾ ഇഹാൻ മാത്രമാണ് ഏക ആശ്വാസം. അവൻ പറയും സാരമില്ല പോട്ടെ എന്ന്. ഉണ്ണിക്കുട്ടന് വേറൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അവന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ സന്തോഷം മാത്രം ഉൾപ്പെടുത്തി ദുഃഖങ്ങൾ ചേർക്കാതെ അന്നന്ന് അവൻ അച്ഛന് കത്തെഴുതും. അച്ഛൻ എവിടെ എന്ന് അറിയാത്തതുകൊണ്ട് അവൻ കത്തുകളെല്ലാം സ്വരൂപിച്ച് സൂക്ഷിച്ചു വെക്കും. എന്നാണെങ്കിലും അച്ഛൻ വരുന്ന അന്ന് ഇതെല്ലാം കാണട്ടെ................... എഴുതിയത് വായിക്കുമ്പോൾ അച്ഛനും സന്തോഷിക്കട്ടെ എന്നവൻ കരുതും.
            ഒരിക്കൽ, ടീച്ചർ അവനെ പിടിച്ചു തല്ലി. കാരണം ക്ലാസ് എടുക്കുന്ന സമയത്ത് അവൻ ഉറങ്ങുകയായിരുന്നു. കാരണം എന്തെന്ന് ചോദിച്ചപ്പോൾ, അവൻ പറഞ്ഞില്ല. അവനും ചില ദിവസങ്ങളിൽ ജോലിക്ക് പോകാറുണ്ട്. കാരണം അമ്മയുടെ വിഷമങ്ങൾ മാറ്റാനും ചിലദിവസങ്ങളിൽ ജോലി കിട്ടാതെ അമ്മ വിഷമിച്ചിരിക്കുന്നത് കാണുമ്പോൾ അല്ലെങ്കിൽ, അമ്മയ്ക്ക് വയ്യാത്ത ദിവസങ്ങളിലും അവൻ ജോലിക്ക് പോകും. ഉണ്ണിക്കുട്ടൻ പട്ടിണി ആയാലും അമ്മ പട്ടിണി കിടക്കരുത് എന്നുകരുതിയാണ് അവനും ചില ദിവസങ്ങളിൽ ജോലിക്ക് പോയി തുടങ്ങിയത്. ആ ദിവസത്തിന് തലേദിവസം അവൻ ജോലിക്ക് പോയിട്ട് പുലർച്ചെ അഞ്ചുമണിക്കാണ് തിരിച്ചുവന്നത്. അതുകാരണം ശരിക്ക് ഉറങ്ങാൻ പറ്റിയിട്ടില്ല. അതുകൊണ്ടാണ് അവൻ ക്ലാസ് എടുക്കുന്ന സമയത്ത് ഉറങ്ങിപ്പോയത്. ചിലപ്പോൾ ടീച്ചർ ആക്ഷേപിക്കുകയോ പരിഹസിക്കുകയോ ചെയ്യും എന്ന ഭയം കാരണം അവൻ ഇക്കാര്യം ടീച്ചറോട് പറഞ്ഞില്ല. അവൻ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. അങ്ങനെ ദിവസങ്ങൾ പെട്ടെന്ന് കഴിഞ്ഞു പോയി, എക്സാമും അടുത്തു, എല്ലാവരെയും പോലെ അവനും എക്സാം എഴുതി. ഒരു ദിവസം അവൻ സ്കൂളിൽ ചെന്നപ്പോൾ എല്ലാവരും റിസൾട്ട് നോക്കുന്ന തിരക്കിലായിരുന്നു. അവനും നോക്കി, പക്ഷേ അവൻ നാല് വിഷയത്തിൽ തോറ്റു. അവൻ അവന്റെ സുഹൃത്ത് ഇഹാന്റെ കൂടെ തലയും താഴ്ത്തി ക്ലാസിലേക്ക് നടന്നു.ഇഹാൻ അവന്റെ വാക്കുകൾകൊണ്ട് ഉണ്ണിക്കുട്ടനെ സമാധാനിപ്പിക്കാൻ നോക്കി.ഇഹാൻ ഉണ്ണിക്കുട്ടനെ നോക്കി പറഞ്ഞു." എടാ... ഉണ്ണി ഞാനും രണ്ടു വിഷയത്തിൽ പോയി സാരല്ല പോട്ടെ....... നമുക്ക് അടുത്ത എക്സാമിൽ നോക്കാം.. നീ വിഷമിക്കണ്ട ഒക്കെ ശരിയാവും..." ആ വാക്കുകൾ ഉണ്ണിക്കുട്ടനെ തണുപ്പിച്ചു. അങ്ങനെ അവർ ക്ലാസിലെത്തിയപ്പോൾ എല്ലാ കുട്ടികളും പരിഹസിക്കാൻ തുടങ്ങി." എടാ ഉണ്ണി ഇപ്രാവശ്യം പോലും നീ പാസായി ഇല്ലല്ലോ, നാല് വിഷയത്തിൽ തോറ്റില്ല നാണമില്ലല്ലോ തനിക്ക്," "നീ ഇനി എന്തിനാ സ്കൂളിലേക്ക് വരുന്നത്, ഇനി നിനക്ക് ജോലിക്ക് പോയിക്കൂടെ....... അങ്ങനെയെങ്കിലും ആ അമ്മയ്ക്ക് ഉപകാരപ്രദം ആയിക്കോട്ടെ നിന്നെക്കൊണ്ട്".ഇഹാൻ അവരെയെല്ലാം എതിർത്തുകൊണ്ട് ഉണ്ണിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു." സാരമില്ല ഉണ്ണി...... അവര് പരിഹസിക്കട്ടെ.. നാളെ അവർക്കും വരും ഇങ്ങനെ ഒരു അവസ്ഥ....". ഈ അവസ്ഥയിൽ മറുപടി പറയാൻ ഉണ്ണിക് കഴിഞ്ഞില്ല. അങ്ങനെ ടീച്ചർ വന്നു, എല്ലാവരോടും പറഞ്ഞു" ഉണ്ണിക്കുട്ടന് വീണ്ടും ലാസ്റ്റ് നിന്ന് ഫസ്റ്റ് നേടിയിരിക്കുന്നു...... ഉണ്ണി.... തോൽക്കാൻ മാത്രം നിന്നെ കൊണ്ട് കഴിയുള്ളൂ..." അത് കേട്ട് കുട്ടികൾ എല്ലാവരും ചിരിച്ചു. കുട്ടികൾ എല്ലാവരും പരിഹസിച്ചപ്പോൾ അവനു വിഷമം ഉണ്ടായിരുന്നില്ല, പക്ഷേ, അവൻ അത്രയും സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന അവന്റെ ക്ലാസ് ടീച്ചർ പരിഹസിച്ചപ്പോൾ അവൻ തളർന്നു പോയി. അവൻ പൊട്ടിക്കരഞ്ഞു, ആശ്വസിപ്പിക്കാൻ ഇഹാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ... ടീച്ചർ അവനെ എഴുന്നേൽപ്പിച്ചു കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു." ഉണ്ണി നിന്റെ തള്ള ഒരു മീറ്റിങ്ങിനും വരുന്നില്ലല്ലോ! എന്താണ് വരാത്തതിന് കാരണം, ഞാൻ അവരെ ഇന്നു വിളിക്കും. നിന്റെ മാർക്കിനെ കാര്യമൊക്കെ നിന്റെ അമ്മയോട് ഞാൻ ഇന്നു തന്നെ പറയും." ഉണ്ണിയുടെ ദേശ്യത്തിന്റെ അതിരുകടന്നു. അവൻ ടീച്ചറോട് പറഞ്ഞു." ടീച്ചർ ഇങ്ങനെയൊന്നും സംസാരിക്കരുത്. എന്നെക്കുറിച്ച് പറഞ്ഞോളൂ പക്ഷേ എന്റെ അമ്മയെ കുറിച്ച് പറയരുത് അത് എനിക്ക് സഹിക്കില്ല." അപ്പോൾ തന്നെ ടീച്ചർ പറഞ്ഞു" അമ്മയെ സ്നേഹിക്കുന്ന ഒരു പുന്നാര മകൻ.
                     കാര്യം എന്താണെന്ന് അറിയാനുള്ള തിടുക്കം കാരണം അമ്മ ഓടിക്കിതച്ച് വരുമ്പോൾ അമ്മയുടെ കണ്ണിൽ കണ്ടത് എല്ലാവരുടെയും മുമ്പിൽ വെച്ച് ടീച്ചർ ഉണ്ണിക്കുട്ടനെ അടിക്കുന്ന രംഗമാണ് മുന്നിൽ കണ്ടത്. അമ്മ ഓടിച്ചെന്ന് ടീച്ചറുടെ കയ്യിൽ നിന്നും വടി, വാങ്ങിക്കൊണ്ട് കരഞ്ഞു പറഞ്ഞു." എന്തിനാ ടീച്ചറെ എന്റെ മോനെ ഇങ്ങനെ തല്ലുന്നേ." അപ്പോൾ ടീച്ചർ പറഞ്ഞു." നിങ്ങളുടെ മോൻ ഏറ്റവും പിന്നോക്കം ഉള്ള കുട്ടിയാണ്. അവൻ എക്സാമിൽ നാല് വിഷയത്തിൽ തോറ്റിരിക്കുന്നു. ഈ എക്സാമിൽ മാത്രമല്ല എല്ലാ എക്സാമിലും തോറ്റിട്ടുണ്ട്. നിങ്ങൾ എന്തുകൊണ്ട് ഒരു മീറ്റിങ്ങിനും വരുന്നില്ല. നിങ്ങൾ ഇതൊന്നും അറിയുന്നില്ലേ, അടിച്ചാൽ അവൻ നന്നാകുമോഎന്ന് ഞാനൊന്നു നോക്കട്ടെ......... നിങ്ങളെ പോലുള്ളവർക്ക് മലയാളം മീഡിയയെ പറ്റത്തൊള്ളൂ..... ഇവനെപ്പോലുള്ള കുട്ടികളെ എന്തിനാ ഇവിടെ ചേർക്കുന്നത്.... ഈ സ്കൂൾ നല്ലവണ്ണം പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ളതാണ്... ഇവനെപ്പോലുള്ള കുട്ടികൾ ഈ സ്കൂളിന് നാണക്കേടാണ്... പുറമേ മകന്റെ കാര്യത്തിൽ ശ്രദ്ധയില്ലാത്ത അമ്മയും… അപ്പോൾ അമ്മ കരഞ്ഞുകൊണ്ട് ഒരു നിമിഷം അവനെ നോക്കി പറഞ്ഞു." നിങ്ങൾ പറഞ്ഞത് ശരിയാണ് എന്റെ തെറ്റാണ് ഇതെല്ലാം. ഞാൻ തിരക്കു കാരണം വന്നില്ല ഒരു മീറ്റിങ്ങിനും . പക്ഷേ, ഒരു കുട്ടിയെ ഇങ്ങനെ തല്ലി അല്ല ആദ്യം പഠിപ്പിക്കേണ്ടത്. ഒരുനിമിഷം അവരെ പറഞ്ഞു മനസ്സിലാക്കി പഠിപ്പിക്കാൻ ശ്രമിക്കണം, ഇഷ്ടമുള്ള വിഷയം ആക്കി മാറ്റാൻ ടീച്ചർമാർക്ക് കഴിയും, അവരെ കൂടുതൽ പ്രോത്സാഹിപ്പിച്ച് പഠിപ്പിക്കണം, എന്നിട്ടും അവർ പഠിച്ചില്ലെങ്കിൽ തല്ലി പഠിപ്പിക്കണം, ടീച്ചർ ഒരിക്കലെങ്കിലും എന്റെ മോനെ വിളിച്ചു പ്രോത്സാഹനം കൊടുക്കുകയോ അവനെ പറഞ്ഞു മനസ്സിലാക്കുകയോ ചെയ്തിട്ടുണ്ടോ........ എനിക്കറിയാം അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ എന്റെ മോൻ തീർച്ചയായും പഠിച്ചേ നെ....... ടീച്ചർ ആദ്യം തന്നെ എന്റെ മോനെ പരിഹസിച്ചു, അടിച്ചു, എന്നിട്ട് ഉപകാരം ഉണ്ടായോ ഇല്ല, അവൻ തോറ്റിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ തോൽവിയാണ്, കുട്ടികൾ ഇനി പഠിച്ചു എങ്കിൽ തന്നെ പേടിച്ചാണ് പഠിക്കുക, പഠിത്തം ഒരു ഉത്സാഹം ആക്കി മാറ്റാൻ ഈ ലോകത്ത് അമ്മമാരിലെ ടീച്ചർമാർക്കാണ് കഴിയുക, അമ്മമാരിൽ കൂടുതൽ ടീച്ചർമാർക്ക് സ്നേഹിക്കാനും കഴിയും കുട്ടികളെ...... അവരാണ് ഇന്ന് അല്ലെങ്കിൽ നാളെ കുട്ടികളുടെ അമ്മ, ടീച്ചർമാരെ പിന്നൊരിക്കൽ അവർ ഓർക്കണം എങ്കിൽ അവരെ ഒപ്പം ചേർത്ത് പഠിപ്പിക്കാൻ ശ്രമിക്കുന്ന ടീച്ചർ ആവണം, എല്ലാ ടീച്ചർമാരും കുട്ടികൾ നന്നാവരുത് എന്നുകരുതി പ്രവർത്തിക്കുന്നവർ അല്ല എന്ന് എനിക്കറിയാം, എന്നാലും.......... എന്റെ കാലത്ത് എനിക്ക് പഠിക്കാൻ പറ്റിയില്ല, പഠിച്ചില്ല അതുതന്നെ.... അന്ന് പഠിച്ചില്ലെങ്കിലും വലിയ പ്രശ്നം ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് എന്റെ മോൻ പഠിക്കണമെന്ന ആഗ്രഹം ഉള്ളതു കൊണ്ടും എന്നെ പോലെ ആവരുത് എന്നത് കൊണ്ടും ആണ് ഞാൻ ഇവിടെ കൊണ്ടാക്കിയത്. ടീച്ചർ പറഞ്ഞല്ലോ ഞങ്ങളെപ്പോലുള്ളവർക്ക് മലയാളം മീഡിയയാണ് പറ്റുന്നത് എന്ന് എന്താണ് മലയാളം മീഡിയത്തിന് കുഴപ്പം. ഒരുപാട് വലിയ മഹാന്മാര് പോലും മലയാളം മീഡിയത്തിൽ നിന്ന് പഠിച്ചവർ തന്നെയാണ്. ഞാൻ അവനെ മലയാളം മീഡിയത്തിൽ ചേർക്കാതെ ഇരുന്നത് ഇത്ര അടുത്ത് നല്ലൊരു സ്കൂൾ ഉണ്ടാവുമ്പോൾ അതിന്റെ ആവശ്യമില്ല എന്ന് കരുതിയിട്ടാണ്. അല്ലാതെ മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം എന്നൊന്നും ഞാൻ കണക്കാക്കിയിട്ടില്ല. ഞാൻ മലയാളം മീഡിയം കുട്ടികളിൽ അഭിമാനിക്കുന്ന വ്യക്തിയാണ്. പക്ഷേ മറുപടി പറയാൻ വാക്കുകൾ ഇല്ലാതെ ടീച്ചർ പൊറുതിമുട്ടി, ടീച്ചർ വേഗം അവന്റെ പഠിത്തത്തെ കുറിച്ച് പറയാനായി അവന്റെ ബാഗ് തുറന്നപ്പോൾ പുസ്തകത്തിനുള്ളിൽ നിന്നും കിട്ടിയത് ഒരുപാട് കത്തുകളാണ് . ടീച്ചർ അതെല്ലാം പെറുക്കിയെടുത്തു ചവറ്റുകൊട്ടയിൽ ഇടാൻ നിന്നപ്പോൾ, ഉണ്ണിക്കുട്ടൻ കരയുന്ന കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു." ടീച്ചർ അതിലേക്ക് ഇടരുത്. എന്റെ അച്ഛൻ ഉള്ള കത്തുകൾ ആണിത്. അച്ഛൻ വരുമ്പോൾ കൊടുക്കണം. എവിടെയാണ് അച്ഛൻ ഉള്ളത് എന്ന് അറിയാത്തതുകൊണ്ട് അയക്കാൻ പറ്റിയില്ല. ക്ഷമ വേണം എന്ന്അമ്മ എപ്പോഴും പറയാറുണ്ട്, അതുകൊണ്ട് ക്ഷമിച്ചു കാത്തിരിക്കുകയാണ് ഞാൻ. ഓ...... അതൊന്നും ടീച്ചർക്ക് പറഞ്ഞാൽ മനസ്സിലാവില്ല. ഇങ്ങു തരു കത്തുകളെല്ലാം എന്നു പറഞ്ഞുകൊണ്ട് അവൻ കത്തുകൾ വാങ്ങിയപ്പോൾ ടീച്ചർ അമ്മയുടെ മുഖത്ത് ഒന്നു നോക്കി, തിരിഞ്ഞുനിന്ന് മുഖം പൊത്തി കരയുകയായിരുന്നു. ഈ സങ്കടങ്ങൾ കണ്ടപ്പോൾ കുട്ടികൾ എല്ലാവരും നിശബ്ദരായി. ടീച്ചർക്കും കുട്ടികൾക്കും മനസ്സിലെവിടെയോ വേദനിച്ചു. പിന്നെയൊന്നും ടീച്ചർ പറഞ്ഞില്ല. ഉണ്ണികുട്ടൻ ടീച്ചറുടെ കയ്യിൽ നിന്ന് കത്തുകൾ വാങ്ങുന്ന നേരത്ത് നിലത്തുവീണ ഒരു കത്ത് അവരാരും കാണാതെ അമ്മ എടുത്തു വായിച്ചു. ആ കത്തിൽ ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു,..... അച്ഛാ എനിക്ക് പഠിക്കാൻ ഉത്സാഹം കിട്ടുന്നില്ല എന്നാലും ഞാൻ ശ്രമിക്കുന്നുണ്ട് അച്ഛന്റെ അടുത്തേക്ക് ഞാൻ ഒരിക്കൽ വരും. അച്ഛനെ എനിക്ക് കാണണം ഒരുപാട് കാര്യം നേരിട്ട് പറയാനുണ്ട്. അച്ഛനെ കാണാനുള്ള തിടുക്കം എന്നെ വല്ലാതെ അലട്ടുന്നു.അമ്മ ഇതു വായിക്കുമ്പോൾ പോലും കരഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അവനും അമ്മയുംസ്കൂളിന്റെ പടിയിറങ്ങുമ്പോൾ ഇത്രയും ആക്ഷേപിച്ച് പരിഹസിച്ച് ഇതിനെല്ലാം കാരണക്കാരായ ഉണ്ണിയെ ചില രക്ഷിതാക്കൾ വഴക്ക് പറയുന്നത് പോലെ അമ്മ അവനെ വഴക്കു പറഞ്ഞില്ല. കാരണം ഇനിയാണ് അവൻ പഠിക്കുക എന്ന അമ്മക്കറിയാം. ഈ തളർന്നിരിക്കുന്ന സമയത്ത് അവനെ അമ്മ ആശ്വസിക്കുകയാണ് ചെയ്തത്. ഈ ലാളനയും സ്നേഹവും കണ്ടപ്പോൾ അവന് ദുഃഖവും സന്തോഷവും ഒപ്പം വന്നു. അവനറിയാതെ തന്നെ അവന്റെ കണ്ണിൽനിന്ന് കണ്ണുനീർ ഒറ്റി വീണുകൊണ്ടിരുന്നു. അവൻ അമ്മയുടെ പുഞ്ചിരിതൂകുന്ന മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു." അമ്മ ഇങ്ങനെ വിഷമിച്ചു കൊണ്ട് ഇനി സ്കൂൾ പടികൾ അമ്മയ്ക്ക് കയറി ഇറങ്ങേണ്ടി വരില്ല. സന്തോഷത്തിന്റെ പടികൾ കയറാൻ ഈ ഉണ്ണി ഇനി പരിശ്രമിക്കും തീർച്ച." അപ്പോൾ അമ്മ അവനെ കെട്ടിപ്പിടിച്ചു കൊണ്ടു കരഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ ഒഴിവു സമയം കിട്ടിയാൽ പാഴാക്കാതെ ഉണ്ണി പഠിക്കാൻ തുടങ്ങി. ഈ എക്സാമിൽ മാർക്ക് വാങ്ങണം എന്ന് വാശി ഉണ്ടായിരുന്നു ഉണ്ണിക്ക്. പഠിക്കാനായി മാറ്റിവെച്ച ഉറങ്ങാത്തരാത്രികൾ പോലും ഉണ്ണിക്ക് അനുഭവമായി മാറി. അപ്പോഴും അവനു തുണയാവട്ടെ എന്നു കരുതി അമ്മയും ഉറങ്ങാതെ നില്ക്കാൻ തുടങ്ങി. അവൻ ഉറങ്ങാൻ നിർബന്ധിച്ചാലും അമ്മ ഉറങ്ങാതെ അവനുവേണ്ടി സഹായങ്ങൾ ചെയ്തു കൊടുക്കാനും മറന്നില്ല. കറണ്ട് പോയ രാത്രികളിൽ അയൽവാസികളുടെ വിളക്കിന്റെ വെളിച്ചത്തിരുന്നും തെരുവ് വിളക്കിന്റെ വെളിച്ചത്തിലായിരുന്നും അവൻ പഠിച്ചു തുടങ്ങി. അങ്ങനെ അടുത്ത എക്സാംഉം പോയി മറഞ്ഞു. പെട്ടെന്നൊരു ദിവസം അവൻ ക്ലാസ്സിൽ ചെന്നപ്പോൾ പലരും അവനോട് പറയാൻ തുടങ്ങി." എടാ ഉണ്ണി നിന്നെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേ സമയമായി, നീ വാ.... എന്റെ അടുത്ത് ഇരിക്കൂ ഞാൻ നിന്റെ ഫ്രണ്ട് ആവാം... ഇനി ഞങ്ങൾ ഒരിക്കലും നിന്നെ പരിഹസിക്കുക ഇല്ല. അപ്പോൾ ഇഹാനിനോട് കാര്യമെന്തെന്ന് ചോദിച്ചപ്പോൾ റിസൾട്ട് നോക്കാൻ അവനോട് പറഞ്ഞു. അങ്ങനെ റിസൾട്ട് നോക്കിയ ഉണ്ണി ഞെട്ടിപ്പോയി, അവനാണ് ക്ലാസ്സിൽ ഫസ്റ്റ്, അപ്പോൾ പരിശ്രമിച്ചാൽ കിട്ടുമെന്ന് ഉണ്ണിക്കുട്ടനും മനസ്സിലായി. അവൻ ക്ലാസ്സിൽ ചെന്നപ്പോൾ ഓരോ ബെഞ്ചിലേക്കും കുട്ടികൾ മാടിവിളിക്കുന്നു. " അവരൊക്കെ എന്റെ സുഹൃത്തുക്കൾ ആണെങ്കിലും പഠിക്കാത്ത കാലത്ത് ആശ്വസിപ്പിക്കാനും, വാക്കുകൾ കൊണ്ട് മനസ്സ് തണുപ്പിക്കാനും എന്റെ കൂടെ നിന്നിരുന്നത് ഇഹാൻ മാത്രമായിരുന്നു. പഠിച്ചപ്പോൾ എല്ലാവരും കൂടെ നിൽക്കും പക്ഷേ ഒരു പ്രശ്നം വരുമ്പോൾ എല്ലാവരും നിറം മാറും എന്ന് ഉണ്ണിക്കുട്ടൻ ചിന്തിച്ചു. ശബ്ദത്തിനൊപ്പം ചേരാനും സന്തോഷത്തോടൊപ്പം പങ്കിടാനും സഹായിച്ചു കൂടെ ഉണ്ടായിരുന്നത് ഇഹാനാണ്. അവൻ തന്നെ എന്റെ യഥാർത്ഥ സുഹൃത്തും, ഇനിയുള്ള സുഹൃത്തും.ഇഹാനാണ് മരണം വരെ തന്റെ കൂട്ടുകാരൻ എന്ന് ഉണ്ണിക്കുട്ടൻ മനസ്സിലുറപ്പിച്ചു. തോളിൽ കൈയിട്ട് നടക്കുന്നവരല്ല ഒരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്ത് എന്ന് ഉണ്ണിക്കുട്ടന് മനസ്സിലായി. അവൻ ഇഹാനിന്റെ അടുത്തു പോയിരുന്നു. അങ്ങനെ അവരുടെ ക്ലാസ് ടീച്ചർ വന്നു. ഉണ്ണിക്കുട്ടനോട് ഫസ്റ്റ് ബെഞ്ചിൽ ഇരിക്കാൻ ടീച്ചർ പറഞ്ഞു. അപ്പോൾ അവൻ സന്തോഷത്തോടെ ടീച്ചറെ നോക്കി പറഞ്ഞു." ടീച്ചർ അങ്ങനെ പറഞ്ഞല്ലോ അതുമതി സന്തോഷം പക്ഷേ ഞാൻ ഇവിടെ ഇഹെന്റെ അടുത്തിരുന്നു കൊള്ളാം. അങ്ങനെ ടീച്ചർക്ക് ഒരു കാര്യം മനസ്സിലായി. ആരെയും പരിഹസിക്കരുത്. എല്ലാവരെയും ഒരുപോലെ കാണുക, പഠിക്കാത്ത കുട്ടികളെ പ്രോത്സാഹിപ്പിക്കുമ്പോൾ തീർച്ചയായും കുട്ടി പഠിക്കുമെന്ന് ടീച്ചർക്ക് മനസ്സിലായി. ക്ലാസ് കഴിഞ്ഞപ്പോൾ ടീച്ചർ ഉണ്ണിക്കുട്ടൻ തന്റെ അടുത്തേക്കു വിളിച്ചു കൊണ്ടു പറഞ്ഞു." നിന്നെ ഞാൻ ഇതു പറഞ്ഞപ്പോൾ ടീച്ചർ അറിയാതെ കരഞ്ഞു പോയികൂടുതൽ വിഷമിപ്പിച്ചു അല്ലേ.. നിന്റെ അമ്മയെയും....... എന്നോട് ക്ഷമിക്കണം.. മാപ്പ്
.. ഇനി ഞാൻ ഒരാളെയും പരിഹസിക്കുക ഇല്ല. അപ്പോൾ നിറയുന്ന കണ്ണുകളോടെ ഉണ്ണിക്കുട്ടൻ പറഞ്ഞു." സാരമില്ല ടീച്ചറെ... ഒരിക്കലും ടീച്ചർമാർ കുട്ടികളോട് മാപ്പ് പറയേണ്ട ആവശ്യമില്ല. അന്നേ അതൊക്കെ മറന്നു. ടീച്ചറെ എന്റെ നന്മയ്ക്കുവേണ്ടി അല്ലേ എന്നെ വിഷമിപ്പിച്ചേ..... അതുകൊണ്ട് എനിക്ക് വിഷമം ഇല്ല.. ടീച്ചർ അന്ന് എന്നെയും എന്റെ അമ്മയെയും വിഷമിപ്പിച്ചു ഇല്ലെങ്കിൽ ഞാനിങ്ങനെ പഠിക്കുക ഇല്ലായിരുന്നു.... ടീച്ചർ ഒരിക്കലും വിഷമിക്കേണ്ട.. "ഇതു പറഞ്ഞപ്പോൾ ടീച്ചർ അറിയാതെ കരഞ്ഞു പോയി. അവനെ ടീച്ചർ ചേർത്തുപിടിച്ചുകൊണ്ട് ഒരു ബുക്കും 10 പേനയും കൊടുത്തുകൊണ്ട് പറഞ്ഞു." ഇനിയും നന്നായി പഠിക്കണം, ഇത് എന്റെ വക ചെറിയൊരു സമ്മാനം. പിന്നീടൊന്നും അവൻ കേട്ടില്ല അവൻ അപ്പോൾ സന്തോഷ് ത്തിന്റെ ലോകത്തായിരുന്നു. അവൻ ഇന്ന് മെഡലും ട്രോഫിയും കിട്ടി. അവന് തിടുക്കം ആയിരുന്നു ഇന്ന് വീട്ടിൽ ചെല്ലാൻ, മാത്രമല്ല കത്തെഴുതാനും. പക്ഷേ അവന് ഒരു സങ്കടം ഉണ്ടായിരുന്നു. പാവം അച്ഛൻ ഇതൊന്നും അച്ഛന് കാണാൻ പറ്റിയില്ലല്ലോ........ അവൻ സ്കൂൾ വിട്ടതും ഓടി. അവൻ വീട്ടിലെത്തിയപ്പോൾ ജോലികഴിഞ്ഞ് മകനെ കാത്തിരിക്കുകയായിരുന്നു അവന്റെ അമ്മ. അവൻ ഓടിച്ചെന്ന് അമ്മയുടെ മടിയിലിരുന്ന് മെഡലും ട്രോഫിയും കാണിച്ചുകൊടുക്കുകയും സ്കൂളിലെ വിശേഷങ്ങൾ പറയുകയും ടീച്ചർ തന്ന സമ്മാനം കാണിച്ചുകൊടുക്കുകയും ചെയ്തു. അപ്പോൾ അവന്റെ അമ്മ അവനെ ചേർത്തു പിടിച്ച് ഒരു ചക്കര ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു." മോനേ.... ഇതാണ് അമ്മയുടെ സമ്മാനം... അമ്മയ്ക്ക് മോന് സമ്മാനം വാങ്ങാൻ കാശില്ല..... കാശ് ഉണ്ടാകുമ്പോൾ മോന് നല്ലൊരു സമ്മാനം അമ്മ വാങ്ങിത്തരാം കേട്ടോ.......... ".അപ്പോൾ അമ്മയ്ക്ക് തിരിച്ചൊരു ഉമ്മ കൊടുത്തു കൊടുത്തുകൊണ്ട് ഉണ്ണിക്കുട്ടൻ പറഞ്ഞു." അമ്മേ....ലോകത്തിലെ ഏറ്റവും വലിയ സമ്മാനമാണ് അമ്മയുടെ ഈ ചക്കരയുമ്മ... ഇത് കിട്ടാൻ പുണ്യം ചെയ്താലും ചിലപ്പോൾ കിട്ടില്ല... ഈ ചക്കര ഉമ്മ കിട്ടാൻ ഞാൻ എത്ര ഭാഗ്യവാൻ ആണ്... ഈ ചക്കര ഉമ്മയും പ്രതീക്ഷിച്ച് ഒരുപാട് കുഞ്ഞുങ്ങൾ റോഡിനരികിൽ കിടക്കുമ്പോൾ താൻ എത്ര ഭാഗ്യവാനാണെന്ന് പലപ്പോഴും ഞാൻ ഓർത്തിട്ടുണ്ട്. അമ്മ എന്ന മഹത്വത്തെ കുറിച്ച് പറയണമെങ്കിൽ ഒരുപാട് പറയാനുണ്ട്." തന്റെ മോൻ പറയുന്നത് കേട്ട് അമ്മ അന്താളിച്ചു നിന്നു പോയി. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അമ്മ പറഞ്ഞു." മോനെ... ഇനിയൊരിക്കലും തോൽക്കരുത്, മുന്നോട്ടുവെച്ച കാൽ പിന്നോട്ട് വെക്കരുത്. ഇല്ല എന്നവൻ തലകുലുക്കി സമ്മതിച്ചു. അങ്ങനെ പിന്നീടുള്ള കാലം അവർ വളരെ സന്തോഷത്തോടെ ജീവിച്ചു
 പക്ഷേ, കുഞ്ഞുനാളിൽ തന്നെ അച്ഛൻ മരിച്ചുപോയി എന്ന സത്യം മാത്രം അവൻ അറിഞ്ഞില്ല. നീ അറിഞ്ഞാൽ മറന്നുപോകും എന്നുകരുതി അമ്മ പറഞ്ഞതുമില്ല. അവൻ കത്തെഴുതിയത് അവസാനിക്കാതെ അച്ഛൻ വരും എന്ന് കരുതി ക്ഷമയോടെ ശുഭപ്രതീക്ഷയോടു കൂടി കാത്തിരിക്കാൻ അവൻ...

 

ഫാത്തിമ നൂറ സി കെ
8 B [[18031|]]
മ‍ഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ