എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' കൊറോണ വൈറസ്സ് '''

Schoolwiki സംരംഭത്തിൽ നിന്ന്
07:24, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്സ്

ലോകത്ത് ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചട്ടുള്ള കൊറോണ വൈറസിനോട് നമ്മുടെ രാജ്യം പൊരുതിക്കൊണ്ടിരിക്കുകയാണ്.ഈ വൈറസിൽ നിന്ന് എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കാൻ കഴിയും എന്ന് നമുക്ക് മനസിലാക്കാം.കൊറോണ വൈറസിൻ്റെ പ്രകട മായ ലക്ഷണങ്ങളാണ് ശ്വാസതടസം , തൊണ്ടയിൽ അസ്വസ്തത, വരണ്ട ചുമ, കഠിനമായ പനി. ഇത്തരം പ്രശ്നം നിങ്ങൾക്കുണ്ടങ്കിൽ ഉടനെ ഒരു ഡോക്ടറെ കാണുക - എങ്ങനെയാണ് ഇത് പകരുന്നതെന്ന് നമുക്ക് നോക്കാം.
കൊറോണ ബാധിച്ച ഒരാളുമായി നിങ്ങളുടെ അടുത്ത് നിന്ന് സംസാരിക്കുക, നിങ്ങളുടെ അടുത്ത് നിന്ന് കൊണ്ട് ആരെങ്കിലും ചുമക്കുകയോ തുമ്മുകയോ ചെയ്യുക , കൊറോണ ബാധിച്ച ഒരാളെ നിങ്ങൾ സ്പർശിക്കുക, മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്ന ആളുകളെ നിങ്ങൾ സ്പർശിക്കുക ഒപ്പം തന്നെ കൊറോണ കൂടുതലായുoബാധിക്കുന്നത് പ്രായം ചെന്നവർ കൂടാതെ ഈ അടുത്തിടെ രോഗമുക്തി നേടിയ ആളുകൾ പക്ഷേ നല്ല ആരോഗ്യമുള്ള ഒരാളെ പോലും ബാധിക്കുവാൻ ഈ വൈറസിന് സാധിക്കും. കൊറോണ വൈറസിൻ്റെ രോഗലക്ഷണങ്ങളോട് കൂടിയ ഒരാളെ നിങ്ങൾ കാണുകയാണങ്കിൽ ഉടനെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കൽ വഴിയും ഇടയ്ക്കിടെ സാനിറ്റൈസ റോ, സോപ്പോ ഉപയോഗിച്ച് കൈ നന്നായി കഴുകൽ, വ്യക്തി ശുചിത്വം പാലിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കൊറോണയെ പ്രതിരോധിക്കാൻ സാധിക്കും. " ഇപ്പോൾ വീട്ടിലിരിക്കൂ ,നാളെ അടുത്തിരിക്കാൻ ".

മുനീബ
5 J എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം