സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/അക്ഷരവൃക്ഷം/നന്മ ഉണ്ടാകുവാൻ
നന്മ ഉണ്ടാകുവാൻ ഒരിക്കൽ ഒരിടത്ത് രണ്ട് എലികൾ സ്നേഹത്തോടെ ജീവിച്ചിരുന്നു. ചിന്നനെന്നും ചുണ്ടനെന്നും ആയിരുന്നു അവരുടെ പേരുകൾ. അവർ താമസിക്കുന്ന മാളത്തിന്റെ അരികിലുള്ള മരത്തിൽ ഒരു കാക്ക താമസിച്ചിരുന്നു. എലികൾ സ്നേഹത്തോടെ ജീവിച്ചിരുന്നത് കാക്ക എന്നും നോക്കി കാണുമായിരുന്നു. ചിന്നനും ചുണ്ടനും തങ്ങൾക്കുലഭിച്ചിരുന്ന ആഹാരം പങ്കുവച്ചാണ് കഴിച്ചിരുന്നത്. ഒരിക്കൽ കാട്ടിൽ ആഹരം തേടിപ്പോയ ചുണ്ടൻ വേടൻ വിരിച്ച വലയിൽ അകപ്പെട്ടു. പതിവുസമയം കഴിഞ്ഞിട്ടും ചുണ്ടനെ കാണാതെ വിഷമിച്ച് ചിന്നൻ കൂട്ടുകാരനെ തേടിയിറങ്ങി. ചിന്നന്റെ വിഷമം കണ്ട കാക്കയും അവർക്കൊപ്പം കൂടി. കാടിന്റെ നടുവിലായ് വലയിൽ കുടുങ്ങിയ ചിണ്ടനെ അവർ കണ്ടെത്തി. കാക്ക പറഞ്ഞതനുസരിച്ച് വല കടിച്ചുമുറിച്ച് ചിന്നൻ ചുണ്ടനെ രക്ഷപെടുത്തി. അവർ സന്തോഷമായിട്ട് കൂടുകളിലേയ്ക്ക് യാത്രതിരിച്ചു.
കൂട്ടുകാരേ, കോവിഡ് - 19 എന്ന മഹാമാരി പടർന്നുപിടിക്കുന്ന ഒരു കാലത്താണ് നാം ആയിരിക്കുന്നത്. നമ്മുടെ അധികാരികളും മാതാപിതാക്കളും പറയുന്നതുപോലെ നമുക്കും അനുസരിക്കാം ഇങ്ങനെ ഒരു രോഗം വരാതിരിക്കുവാൻ ശ്രമിക്കാം അതിനായി ഒരുമിച്ച് പരിശ്രമിക്കാം. ഇനി അങ്ങനെ ഒരു രോഗത്തിൽ പെട്ടാലോ? അധികാരികളെ അറിയിക്കുക. അവർ പറയുന്നതിനനുസരിച്ച് മാത്രം പ്രവർത്തിക്കുക. എല്ലാവർക്കും നന്മ ഉണ്ടാകട്ടെ.
|