ഗവ. എൽ പി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/ചെത്രനും മൈത്രനും(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
00:41, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചെത്രനും മൈത്രനും | color= 4 }} <d...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെത്രനും മൈത്രനും

    ചൈത്രനും മൈത്രനും കൂട്ടുകാരായിരുന്നു. അവരുടെ പഠനം കഴിയാറായപ്പോൾ അവരുടെ പ്രായോഗിക ബുദ്ധി പരീക്ഷിക്കാൻ ഗുരു തീരുമാനിച്ചു. ഗുരു അവരെ അരികിൽ വിളിച്ച് അവർക്കിരുവർക്കും അല്പം പണം നല്കി. എന്തിനാണ് ഗുരോ ഞങ്ങൾക്കീ പണം നല്കിയത്? ചൈത്രൻ ചോദിച്ചു.. ഗുരു പറഞ്ഞു, ഞാൻ നിങ്ങൾക്ക് രണ്ടു മുറികൾ കാണിച്ചു തരാം കയ്യിലുള്ള പണം ഉപയോഗിച്ച് ആ മുറികൾ നിറക്കണം.ചൈത്രൻ ഒരാൾക്ക് പണം കൊടുത്ത് കുറേ ചപ്പുചവറുകൾ കൊണ്ട് വന്ന് മുറിയിൽ നിറച്ചു .മൈത്രൻ ആ പണം ഉപയോഗിച്ച് വിളക്കും എണ്ണയും ചന്ദനത്തിരിയും വാങ്ങി മുറിയിൽ കത്തിച്ചു വച്ചു. ഗുരു നോക്കാൻ വന്നപ്പോൾ ചൈത്രന്റെ മുറയിൽ വല്ലാത്ത ദുർഗന്ധം . മൈത്രന്റെ മുറിയിൽ പ്രകാശവും സുഗന്ധവും നിറഞ്ഞിരിക്കുന്നു..കൈയ്യിൽ കിട്ടിയ ധനം എല്ലായ്പ്പോഴും നല്ല കാര്യങ്ങൾക്ക് വേണ്ടിയാവണം ഉപയോഗിക്കേണ്ടത്.ഗുരു ചൈത്രനോട് പറഞ്ഞു. തന്റെ തെറ്റ് മനസിലാക്കിയ ചൈത്രൻ ഗുരുവിനെ നമസ്കരിച്ചു.

ശ്രീദ ശ്രീകാന്ത്
3 എ ഗവണ്മെന്റ് എൽപി എസ് മാവേലിക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ