പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/അനാഥനായ കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
23:46, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prwhssktda (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = അനാഥനായ കുട്ടി | color=2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനാഥനായ കുട്ടി
ഒരിടത്തൊരു അമ്മ ഒരു ആൺകുഞ്ഞിന് ജന്മം  നൽകി. പ്രസവത്തോടെ അമ്മ മരിച്ചു. കുഞ്ഞിന്റെ അച്ഛനാണ് കുഞ്ഞിനെ നോക്കുന്നത്. കുഞ്ഞിന്റെ പേര്  അപ്പു  എന്നാണ് . ഒരു വർഷം കഴിഞ്ഞു . അപ്പോൾ അവനു് അവന്റെ അച്ഛനെയും നഷ്ടപ്പെട്ടു. പിന്നെ അവനെ അവന്റെ ചെറിയമ്മയാണ്  നോക്കുന്നത്. എന്നാൽ അവർക്കു അപ്പുവിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു. ചെറിയമ്മക്ക് രണ്ടു മക്കളാണ്. രാമുവെന്നും  രാജുവെന്നും. രാമുവിന് അപ്പുവിന്റെ പ്രായമാണ്. അപ്പുവിന് ഏഴ് വയസ്സായപ്പോൾ തന്നെ ചെറിയമ്മ അപ്പുവിനെ കൊണ്ട് വീട്ടിലെ പല ജോലികളും ചെയ്യിപ്പിക്കും. അപ്പുവിന് വല്ലാതെ വിഷമം ആയി. ജോലി ചെയ്തില്ലെങ്കിൽ  ചെറിയമ്മ അപ്പുവിനെ അടിക്കാറും ഉണ്ട് . എന്നാൽ ചെറിയച്ഛന് അപ്പുവിനെ ഇഷ്ടമാണ്. അപ്പു ഇടയ്ക്കിടയ്ക്ക് ആലോചിക്കുമായിരുന്നു. അവനു അവന്റെ അമ്മയും അച്ഛനും ഉണ്ടായിരുന്നെങ്കിൽ എന്ന്. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. മക്കൾ എല്ലാവരും  വലുതായി. ചെറിയച്ഛന് കൃഷി ആണ് ജോലി. അപ്പു ചെറിയച്ഛനെ സഹായിക്കും. അപ്പു പഠിക്കാനും മിടുക്കനാണ്. അങ്ങനെയിരിക്കെ പഠിക്കാൻ വേണ്ടി രാജുവും രാമുവും വിദേശത്തു പോയി. അപ്പു ആകട്ടെ നാട്ടിൽ തന്നെ പഠിച്ചു. നല്ല ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയി. അവൻ ചെറിയമ്മയെയും ചെറിയച്ഛനെയും പരിചരിക്കാൻ തുടങ്ങി. ഇതു കണ്ടപ്പോൾ ചെറിയമ്മക്ക് താൻ ചെയ്‌ത തെറ്റ് മനസിലായി,  അപ്പുവിനെ സ്നേഹിക്കാൻ തുടങ്ങി . അങ്ങനെ സ്വന്തം മക്കൾ നാട്ടിൽ ഇല്ലെങ്കിലും അപ്പുവിനോടൊപ്പം ചെറിയമ്മയും  ചെറിയച്ഛനും സന്തോഷത്തോടെ ജീവിക്കുവാൻ തുടങ്ങി. ഇതിൽ നിന്നും സ്നേഹം കൊടുക്കുന്തോറും ഇരട്ടിയായി ലഭിക്കും എന്ന് മനസ്സിലാക്കാം. 
ദേവനന്ദന ജെ
6 A പി.ആർ.ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം