ജി.യു.പി.എസ് കൂടശ്ശേരി/അക്ഷരവൃക്ഷംപൂവാലിയും പപ്പൂസും/

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskdy19363 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂവാലിയും പപ്പൂസും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവാലിയും പപ്പൂസും

പൂവാലി പശുവും പപ്പൂസ് നായയും കൂട്ടുകാരായിരുന്നു. ഒരു ദിവസം പൂവാലി പശു വഴിയരികിൽ സങ്കടത്തോടെ ഇരിക്കുന്നത് പപ്പൂസ് നായ കണ്ടു. പപ്പൂസ് ചോദിച്ചു. "പൂവാലീ... നീ എന്തിനാ വിഷമിച്ചിരിക്കുന്നത്.?" അപ്പോൾ പൂവാലി പറഞ്ഞു. പപ്പൂസേ... "കുറച്ചു ദിവസമായി ഞാൻ വല്ലാത്ത കഷ്ടത്തിലാ." പച്ചക്കറി കടകൾ ഒന്നും തുറക്കാത്തതിനാൽ എനിക്ക് തിന്നാൻ ഒന്നും കിട്ടുന്നില്ല. പച്ചക്കറി കട തുറന്നിരുന്നെങ്കിൽ എനിക്ക് കുറെ കേടുവന്ന പച്ചക്കറികൾ എന്നും ആ കടക്കാരൻ തിന്നാൻ തരുമായിരുന്നു ഇപ്പോ കൊറോണ ആയതു കൊണ്ട് എല്ലാ കടകളും പൂട്ടിയില്ലേ.... ലോക് ഡൗൺ ആണ് പോലും ... എന്ന് പറഞ്ഞ് കരയാൻ തുടങ്ങി. ചങ്ങാതി .... നീ വിഷമിക്കല്ലേ ...എന്റെ കാര്യം അതിലും സങ്കടമാണ് ... പപ്പൂസ് പറഞ്ഞു. ഹോട്ടലുകൾ ഒന്നും തുറക്കാത്തതു കൊണ്ട് എനിക്ക് ഒരു ഭക്ഷണവും വെള്ളവും കിട്ടുന്നില്ല. നിനക്ക് പുല്ലെങ്കിലും തിന്ന് ജീവിക്കാലോ.. അത് കേട്ടപ്പോൾ പൂവാലി കരച്ചിൽ നിർത്തി. പൂവാലി പറഞ്ഞു "ആളുകൾ സോപ്പ് ഉപയോഗിച്ച്കൈ കഴുകുകയും വീടും പരിസരവും വൃത്തിയാക്കുകയും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുകയും ചെയ്താൽ കൊറോണയെ വേഗം ഓടിക്കാൻ കഴിയും എന്നാണ് പറയുന്നത്." അതിനെ വേഗം തന്നെ നമ്മുടെ നാട്ടിൽ നിന്ന് ഓടിക്കാൻ കഴിയണേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

സാവേരി.സി
3 B ജി.യു.പി.എസ് കൂടശ്ശേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ