ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊറോണ തകർത്ത സ്വപ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ തകർത്ത സ്വപ്നങ്ങൾ
സ്ക്കൂൾ അടക്കാറായപ്പോൾ ഞാൻ ഒരു പാട് സ്വപ്നങ്ങൾ കണ്ടു: അത് അവധിക്കാലത്തെക്കുറിച്ചായിരുന്നു.  ഒരു ദിവസം ഞാൻ സ്ക്കൂളിൽ നിന്നും തിരിച്ചെത്തിയപ്പോൾ എല്ലായിടത്തും ഒരേ വാർത്ത തന്നെ . ഞാൻ അടുത്ത ദിവസം സ്ക്കൂളിൽ പോയി. ഞങ്ങളെല്ലാവരും ആനിവേഴ്സറി വരുന്ന സന്തോഷത്തിലായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ ഞങ്ങളുടെ ഹെഡ്മിസ്ട്രസ് ഒരു അസംബ്ലി വിളിച്ചു . ഞങ്ങൾ സന്തോഷത്തോടെ ഓടിച്ചെന്നു . പക്ഷേ ടീച്ചർ പറഞ്ഞതു കേട്ട് ഞങ്ങൾക്ക് വളരെ വിഷമമായി .കാരണമെന്തെന്നോ ... കഴിഞ്ഞ ദിവസം വീട്ടിൽ ചെന്നപ്പോൾ കേട്ട വാർത്ത തന്നെയാണ് ടീച്ചർ അസംബ്ലിയിൽ പറഞ്ഞത് .അത് കൊറോണ എന്ന വൈറസിനെ പറ്റിയായിരുന്നു. അത് കഴിഞ്ഞ് ടീച്ചർ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോഴാണ് ഞങ്ങൾക്ക് വലിയ വിഷമമായത് .കൊറോണ കാരണം ഞങ്ങളുടെ  ആനിവേഴ്സറിയും പരീക്ഷയും ക്യാമ്പും പോയി .ഞങ്ങൾ വിഷമത്തോടെയും കുറച്ച് സന്തോഷത്തോടെയും വീട്ടിലെത്തി. എല്ലാ സ്വപ്നങ്ങളും കൊറോണ തകർത്തതിലായിരുന്നു വിഷമം. കുറച്ചു സന്തോഷം സ്ക്കൂൾ അടച്ചതിലായിരുന്നു. ഇനി എനിക്ക് എല്ലാരോടും ഒന്നേ പറയാനുള്ളൂ.. Stay home: Stay safe.
കൃഷ്ണാഞ്ജലി ഇ.എസ്
4E ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം