ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യന്റെ ചെയിതികളും

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയും മനുഷ്യന്റെ ചെയിതികളും

ഇന്ന് നമ്മൾ എല്ലാവരും കോവിഡ് 19 കാരണം വീട്ടിലിരിക്കുകയാണ് അതുകൊണ്ട് തന്നെ പ്രകൃതി നന്നായി എന്നതും നമ്മൾ കേൾക്കാൻ ഇടയായി ഓസോൺ പാളയിലെ വിള്ളൽ കുറഞ്ഞു ഫക്റ്ററിയിൽ നിന്നുള്ള പുക കുറഞ്ഞു തു കൂടി തന്നെപരിസ്ഥിതി നന്നായി.നദികൾ അഴുക്കിൽ നിന്നും മുക്തി നേടി പക്ഷികളും മൃഗങ്ങളും സ്വന്തന്ത്രരായി. ഇതിൽ നിന്നും നമ്മുക്ക് മനസ്സിലാക്കാം മനുഷ്യനാണ് ഭൂമിയേ അഴുക്കാകിയത് . നശിപ്പിച്ചത് എന്ന്. ഇന്ന് പ്രകൃതിക്ക് മനുഷ്യനെ വേണ്ടാതായി മനുഷ്യന്റെ ജീവിതം ഇത്രയേയുള്ളു എന്ന് മനുഷ്യന് മനസ്സിലായി. പ്രകൃതിക്കുമേൽ മനുഷ്യർ നടത്തിയ അതിക്രമം മനുഷ്യനു തന്നെ തിരിച്ചടി യാകുന്നു. പ്രകൃതി അതിനെ മഹാമാരിയായും , വരൾച്ചയായും, പ്രളയമായും, കൊടും ചൂടായും, സുനാമിയായും, രോഗങ്ങളായി തിരിച്ചടിക്കുന്നു. അതാണ് ഇന്ന് മനുഷ്യർ നേരിടുന്നത്. കോഴിക്കോട് നഗരത്തിലെ കനോലി കനാൽ നഗരത്തിലെ പ്രധാന ഹോട്ടലിൽ നിന്നും ഹോസ്പിറ്റലുകളിൽ നിന്നും മറ്റു അഴുക്കു ചാലുൽ നിന്നുള്ള അഴുക്കുകൾ കൊണ്ട് കാളിന്ദിയായാണ് ഒഴുകിയിരുന്നത് ഇന്ന് അത് തെളിഞ്ഞ നീരായി മാറുന്നു. ഇതുപോലെ തന്നെ ലോകത്തിലെ എത്ര എത്ര പുഴ നന്നാകുന്നു. ഹിമാചലിൽ നിന്ന് നോക്കിയാൽ പുകകാരണം ഹിമാലയം കാണില്ലായിരുന്നു . ഇന്ന് ഹിമവാൻ നന്നായി നമ്മുക്ക് കാണാൻ കഴിയുന്നു തിരുവനന്തപുരത്ത് ഇതുപോലെ തന്നെ നമുക്ക് ഇപ്പോൾ പശ്ചിമഘട്ടം കാണാൻ സാധിക്കുന്നു. വാഹനം നിലത്തിലിറങ്ങാത്തതു കൊണ്ട് തന്നെ വായു മലിനീകരണം കുറയുന്നു.ഇതുകൊണ്ട് നമുക്ക് എല്ലാവർക്കും ഈ മഹാമാരി കോവിഡ് വൈറസിനെ ലോകത്തെ എല്ലാ തരത്തിലുള്ള മലിനീകരണത്തിൽ നിന്നും രക്ഷിച്ച വൈറസ് എന്നു പറയാം.ഈ വൈറസിനെ നമ്മൾ മനുഷ്യരാശി അതിജീവിക്കും എന്നും പഴയ ജീവിതം തിരിച്ചു പിടിക്കും എന്നും നമുക്ക് പറയാം പക്ഷേ ഇത് ഭൂമിയെ നശിപ്പിക്കാൻ മാത്രമാകരുത്.പേടിച്ചു വീട്ടിലിരുന്ന് അൽപ നാളുകൾ കൊണ്ട് കാറ്റ് ശുദ്ധമായി ആകാശം ശുഭമായി പുഴകൾ തെളിഞ്ഞു.പുഴയും പുല്ലിനും പൂമ്പാറ്റക്കും ഉത്സവമായി.നാം മനുഷ്യരാണ് ഭൂമിയിലെ ഈ മാറ്റങ്ങളെ നിത്യമായി നിലനിർത്തേണ്ടത് നാം മനുഷൻ മാത്രമാണ്

സോളമൻ ജെ.ജെ.
8 G ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം