എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/ ചങ്കുറപ്പോടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PMLPS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചങ്കുറപ്പോടെ കേരളം

ഇന്ന് നാം വളരെയേറെ ദുരിതങ്ങൾ അനുഭവിക്കുന്ന ഒരു കാലഘട്ടത്തിലാണ് .ചൈനയിൽ നിന്നെത്തിയ കൊറോണ എന്ന ഒരു സൂക്ഷ്മാണുവാന് ഇതിനു മുഖ്യ കാരണം .വികസിത രാജ്യങ്ങളെല്ലാം ഇതിനുമുന്നിൽ തലകുനിച്ചു .

                      അതേ സമയം ദൈവത്തിന്റെ സ്വന്തം നാടായ എന്റെ കൊച്ചുകേരളത്തിലെ ഭരണാധികാരികൾ അതീവപക്വതയോടും ശാസ്ത്രീയവുമായാണ് കോവിഡ് പ്രതിരോധം ആസൂത്രണം ചെയ്തത് .പോലീസും ആരോഗ്യപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തോളോടുതോൾ ചേർന്നുനിൽക്കുന്നതു വേറെങ്ങുംകാണാനാകില്ല ഇതുതന്നെയാണ് എന്റെ നാടിന്റെ വിജയം .
                                          പല രാജ്യങ്ങളും മതിലുകൾ പണിയുമ്പോൾ ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങികിടക്കുന്നവരെ തിരികെ കൊണ്ടുവരാനും അതിഥിതൊഴിലാളികളെ സംരക്ഷിക്കാനും വിശക്കുന്നവന് അന്നം നൽകാൻ സമൂഹഅടുക്കളയും സൗജന്യറേഷനും മറ്റ് സഹായങ്ങളുമായി നമ്മൾ മുന്നിലാണ് .മലയാളിയുടെ ഈ സാമൂഹിക ബോധം ലോകത്തിൽ തന്നെ മികച്ചതാണ് .അതുകൊണ്ടുതന്നെ നാം കരുത്തോടെ ചങ്കുറപ്പോടെ കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കും അതിജീവിക്കും ............... 
മുഹമ്മദ് ഹാഫിസ്
1 B എം.എൽ.പി.സ്കൂൾ പാലക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം