ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ആരോഗ്യ മന്ത്രിക്ക് ഒരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ മന്ത്രിക്ക് ഒരു കത്ത്


ബഹുമാനപെട്ട ടീച്ചർ, എൻ്റെപേര് സൂര്യ ലക്ഷ്മി . ഒരു സമൂഹത്തെ നയിക്കുന്നവർ എങ്ങനെ ആവണമെന്നും ഒരു പ്രശ്നം ഉണ്ടാവുമ്പോൾ അത് എങ്ങനെ പരിഹരിക്കാമെന്നും ഈ അടുത്ത നാൾ കൊണ്ട് കേരള ജനതയെ കാണിച്ചു തന്ന ഒരു വ്യക്തിയാണ് താങ്കൾ . "കേരളത്തിൻ്റെ ഉരുക്കു വനിത ". പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ടീച്ചറുടെ മിടുക്ക് വളരെ അധികം പ്രശംസനീയമാണ്. ചെറിയ കാര്യങ്ങളിലുള്ള താങ്കളുടെ ശ്രദ്ധയും സൂക്ഷമതയും ഉചിതമായ തീരുമാനങ്ങളും സ്നേഹത്തോടുള്ള പെരുമാറ്റവും ഒരു സംഘത്തെ നയിക്കാൻ ടീച്ചറെ സഹായിക്കുന്നുണ്ട്. നിപ്പ വൈറസ് പടർന്ന സമയങ്ങളിലും ഇപ്പോൾ കോവിസ് 19 കാലത്തിലും സ്വന്തം ആരോഗ്യം പോലും നോക്കാതെ "ഞാനും ഉണ്ട് കൂടെ " എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് കേരളത്തെ നയിക്കുന്ന അങ്ങയോട് എല്ലാ കേരളീയരെ പോലെ ഞാനും കടപെട്ടിരിക്കുന്നു.എല്ലാ ആശംസകളും അഭിവാദ്യങ്ങളും അറിയിച്ചു കൊണ്ട് നിർത്തുന്നു


സൂര്യ ലക്ഷ്മി
3A ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം