ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/ മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19422 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാമ്പഴം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാമ്പഴം

പടു വികൃതിയായ ബാലനാണ് രാമു ആര് പറഞ്ഞാലും അനുസരിക്കാതെ മരം കേറി നടക്കുന്ന തല തെറിച്ച ഒരു പയ്യൻ . ഒരു ദിവസം രാമു ഒരു മാവിന്റെ കൊമ്പിൽ കയറി ഇരിക്കുകയായിരുന്നു. മോനേ ഉറുമ്പ് കടിക്കും സൂക്ഷിക്കണേ അവന്റെ അമ്മ പറഞ്ഞു. മഴക്കാലമാണ് തെന്നിപ്പോകും ചേട്ടൻ പറഞ്ഞു. ഓ... പിന്നേ... ഒരാളു വന്നിരിക്കുന്നു. ഒന്ന് പോകുന്നുണ്ടോ ഒരു ഉപദേശി വന്നിരിക്കുന്നു. ചേട്ടാ ഒരു മാമ്പഴം തരുമോ ? എനിക്ക് കൊതിയാകുന്നു എന്റെ പൊന്നു ചേട്ടനല്ലേ മാളു അവനെ സോപ്പിട്ടു. ഒന്നു പോടി... ഇപ്പോ സൗകര്യമില്ല മരകൊമ്പിലൂടെ ഓടിയും ചാടിയും അവൻ രസിച്ചു. ചാഞ്ഞ കൊമ്പിലുണ്ട് ആഹാ ! ഒരു മൂത്ത മാമ്പഴം ഭാഗ്യം അണ്ണാൻ കണ്ടിട്ടില്ല വേഗം പറിയ്ക്കാം രാമു മരം പതുക്കെ കുലുക്ക് മാമ്പഴം താഴെ വീണോളും അച്ഛന്റെ ശബ്ദം കേട്ടു ങ്‌ഹും.. വേണ്ട എന്നിട്ട് നിങ്ങൾക്ക് മാമ്പഴം എടുക്കാനല്ലേ ? അങ്ങനെയിപ്പോ തിന്നണ്ട. മാമ്പഴം ലക്ഷ്യമാക്കി അവൻ കൊമ്പിന്റെ അറ്റത്ത് ചെന്ന് ചാടി ചാടി... ധേക്കിടക്കുന്നു കൊമ്പൊടിഞ്ഞ് താഴെ ഒപ്പം രാമുവിന്റെ മാമ്പഴവും ഭാഗ്യം ഒന്നും സംഭവിച്ചില്ല മുത്തശ്ശൻ പറഞ്ഞു ഈശ്വരൻമാർ കാത്തു മുത്തശ്ശി സമാധാനിപ്പിച്ചു പാവം രാമു കരച്ചിലടക്കി അവൻ പറഞ്ഞു അത് മോളെടുത്തോട്ടോ ... മോളുടെ പുഞ്ചിരി കണ്ട് അവന്റെ വേദന മറന്നു അവൻ.

മുഹമ്മദ് നിഹാദ്
4 A ബി ഇ എം എൽ പി സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ