ചേമഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ
ലോക്ക് ഡൗൺ
കോവിഡ് 19 കാരണം ഇപ്പോൾ ലോകം മുഴുവൻ ലോക്ക് ഡൗൺ ആണ്. കോവിഡ് 19 നേരിടാൻ നമ്മൾ എല്ലാവരിൽ നിന്നും സാമൂഹിക അകലം പാലിക്കുക. സാമൂഹികവും പരസ്പരവുമായ ദൂരം പാലിക്കുന്നതിന്റെ ഭാഗമായി പല രാജ്യങ്ങളും ഏറിയും കുറഞ്ഞും പരീക്ഷിക്കുന്ന മാർഗമാണ് ലോക്ക് ഡൗൺ. രോഗവ്യാപനം തടയാൻ ആവശ്യം വേണ്ടുന്ന ഘടകമാണ് അടച്ച് പൂട്ടൽ. ഈ അടച്ച് പൂട്ടലിൽ നമുക്ക് ഒരുപാട് നഷ്ടങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവാം. അതിനെയും മറികടന്ന് മാനസിക ഉല്ലാസം കണ്ടെത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. തുമ്മുമ്പോൾ കൈവെച്ചോ തുണി ഉപയോഗിച്ചോ മറയ്ക്കുക, അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കുക, ആവശ്യത്തിന് പുറത്ത് പോകുമ്പോൾ മാസ്ക് വെച്ചോ ടവ്വൽ വെച്ചോ മറയ്ക്കുക, പനിയോ, ജലദോഷമോ, ചുമയോ, തുമ്മലോ ഉള്ളവർ പുറത്തിറങ്ങാതിരിക്കുക, പുറത്ത് പോയി വന്നാൽ സാനിറ്റൈസർ അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈയും മുഖവുമെല്ലാം വൃത്തിയാക്കുക .ഇത്രയും ചെയ്താൽ നമുക്ക് കോവിഡിനെ കുറച്ചെങ്കിലും നേരിടാം.
ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ ലോക്ക് ഡൗൺ കാലത്ത് നാം ശ്രമിക്കണം. ശുചിത്വം ഒരു സംസ്ക്കാരവും ശീലവുമാണ്. ഇത് ഓരോ വ്യക്തിയുടെയും സ്വഭാവവും ഘടനയുമായി വളർത്തിയെടുക്കണം. ശുചിത്വം പുറമെ മാത്രം ഉണ്ടായിരിക്കേണ്ട ഒരു സംഗതിയല്ല. ജീവിതത്തിന്റെ സമസ്ത തലങ്ങളെയും ഉൾക്കൊള്ളുന്ന ഒന്നാണ്. അത് മുറുക്കെപ്പിടിക്കാൻ നാം ഓരോരുത്തരും ശ്രമിക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ