ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര/അക്ഷരവൃക്ഷം/ലോകഭൗമദിനം കൊറോണക്കൊപ്പം
ലോകഭൗമദിനം കൊറോണക്കൊപ്പം
ഇന്ന് ലോക ഭൗമദിനം .ഭൗമാചരണത്തിൻെ്റ അൻപതാം വർഷം കൂടിയാണിന്ന് . പക്ഷേ ഇന്ന് ഈ ദിനത്തിൽ നമ്മുക്ക് ഒരു എതിരാളി ഉണ്ട് കൊറോണ എന്ന വൈറസ് (കോവിഡ് 19). കോവിഡ് ലോകം ഒട്ടാകെ പടർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ ഇന്ത്യ മൊത്തം ലോക്ഡൗൺ പ്രക്യാപിച്ചിരിക്കുകയാണല്ലോ അപ്പോൾ ഈ ഭൗമദിനം നമുക്ക് വീട്ടിലിരുന്ന് ആചരിക്കാം. ഭൂമിയെ നമുക്കൊന്ന് പച്ചയാക്കാം . വിടും പരിസരവും വൃത്തിയാക്കി പുതിയ ചെടികൾ നടാം . ഈ ദിനത്തിൽ മറ്റൊരു കാര്യം കൂടി ഞാൻ
ഒാർമിപ്പിക്കുന്നു ലോക്ഡൗൺ മൂലം കഴിഞ്ഞ ഭൗമദിനത്തെ
അപേക്ഷിച്ച് നാം ഇത്തവണ ശ്വസിക്കുന്നത് കൂടുതൽ ശുദ്ധമായ
വായു. വാഹനങ്ങൾ ഗണ്യമായി കുറയുകയും വ്യവസായങ്ങൾ
പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തതോടെ വായുവും
ശുദ്ധമാകുന്നതായാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ
ബോർഡിൻെ്റ കണക്കുകൾ. പക്ഷേ കോവിഡ് കാലത്ത് ഈ
കാണുന്ന അന്തരീക്ഷ മാറ്റങ്ങൾതാൽക്കാലികം മാത്രമായിരിക്കും
അടച്ചിടലിനു ശേഷം എല്ലാം പഴയതു പോലെ തന്നെ . എന്നാൽ
അത്യാവശ്യമല്ലാത്ത യാത്രകൾ കുറയ്ക്കാൻ തയ്യാറായാൽ
കാലാവസ്ഥമാറ്റം വരുത്തുന്ന സർവനാശത്തിൽ നിന്നും ഭുമിയെ
തിരികെ പിടിക്കാൻ നമ്മുക്ക് സാധിക്കും. അന്തരിക്ഷമലിനീകരണ മൂലം ഹൃദ്രോഗം ,രക്തസമ്മർദം, പ്രമേഹം എന്നീ
ജീവിതശൈലീ രോഗങ്ങൾവർധിക്കും .ഇത്തരത്തിലുള്ള
വരെയായിരിക്കം കോവിഡ് പോലെയുള്ളവ പെട്ടെന്ന് ബാധിച്ച്
മരണത്തിലേക്ക് നയിക്കുക.അതുക്കൊണ്ട്
അന്തരീക്ഷമലിനീകരണം തടയാൻ നമ്മുക്കാവില്ലേ ,നമുക്കാവ
ഗാന്ധിജിയുടെ ഒരു സന്ദേശമുണ്ട് ; എല്ലാവരുടെയും
ആവശ്യത്തിനുള്ളത് പ്രകൃതിയിൽ തന്നെയുണ്ട് . എന്നാൽ,
ആരുടെയും അത്യാഗ്രഹം ശമിപ്പിക്കാനുള്ളതില്ല.
ഇന്ന് ലോകഭൗമദിനത്തിൽ കോവിഡ് എന്ന മഹാമാരിയെ
നേരിടുന്നതിനൊപ്പം നമ്മുക്ക് പ്രതിജ്ഞയെടുക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ