Schoolwiki സംരംഭത്തിൽ നിന്ന്
ഭീതിയുടെ നിഴലിൽ
ഒരു രാവിൽ തീ നാളംപോൽ
പടർന്നു കയറി പാരിനെ വിഴുങ്ങി.
ചെെനതൻ വന്മതിലിിനെയുമ താണ്ടി
ഇന്നീ ലോകത്തെ അടക്കി ഭരിക്കുന്നു നീ.
കാണുന്നില്ലേ നീ മനുഷ്യൻെറ കണ്ണിൽ നിന്നും
ഇറ്റുവീഴുന്ന കണ്ണീർക്കണ്ണങ്ങൾ.
കാണുന്നില്ലേ നീ,മനുഷ്യൻെറ
നെഞ്ചിലെ തീക്കനൽ നാളങ്ങൾ.
എന്നിട്ടുമെന്തിനീ വിളയാട്ടമിനിയും.?
ചത്തുവീഴുന്ന ശവശരീരങ്ങൾ കണ്ടു-
കൊതിതീർന്നെങ്കിൽ, പോയ് മറയൂ
എന്നേക്കുമായീ ഭൂമിയിൽ നിന്നും!!!
|