ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര/അക്ഷരവൃക്ഷം/തളരാത്ത മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Solly (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തളരാത്ത മനസ്സ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തളരാത്ത മനസ്സ്

സമയം വെെകിട്ട് നാലു മണി . സ്കൂൾ ബെല്ല് മുഴങ്ങി . രാജു പതിവ് പോലെ ഒാട്ടമാണോ നടത്തമാണോ എന്ന് അറിയാൻ പറ്റാത്ത രീതിയിൽ വീട്ടിലേക്ക് . അവൻെ്റ ഈ പോക്കിൽകിട്ടികളിൽചിലർക്ക് കൗതികവും കുസൃതിയും തോന്നി . എന്തിനാണിങ്ങനെ പോവുന്നതെന്ന് എത്ര ആലോചിച്ചിട്ടും അവർക്ക് മനസ്സിലായില്ല . അവന് കൂട്ടുക്കാ‍ർ ആരും തന്നെയില്ലായിരുന്നു . ചിലർ പറഞ്ഞു: അവൻ വലിയ പഠിപ്പുകാരനല്ലെ....ചിലപ്പോൾ പഠിക്കാൻ വേണ്ടിയായിരിക്കും ഏയ് അതൊന്നുമല്ല, നമ്മളോട് കുട്ട്കൂടാൻ അവന്ന് കുറച്ചിലാ... മറ്റു ചിലർ പിറുപിറുത്തു . “ഇവന് ഒരു പണികൊടുക്കണം ” അവർ തീരുമാനിച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും അവനെ കാണാത്തതിൽ രവിമാഷ് വീട്ടിലേക്ക് ചെന്നു . തീരെ മോശമായ കുടിൽ . അതിൽ വളരെ പ്രയം ചെന്ന ഒരു സ്ത്രീ . അത് അവൻെ്റ മുത്തശ്ശിയായിരുന്നു . അവർക്കു മുൻപിൽ കുറച്ച് പലഹാരങ്ങൾ കുട്ടയിൽ വച്ചിരിക്കുന്നു . മാഷ് മുത്തശ്ശിയോട് കാരൃം തിരക്കി . ഞങ്ങൾ വളരെ പാവങ്ങളാണ് . ഇങ്ങനെയൊന്നും എൻെ്റ കുഞ്ഞിനോട് ചെയ്യരുതെന്ന് അവരോട് പറയണം. ഞാൻ ഉണ്ടാക്കി വയ്ക്കുന്ന ഈ പലഹാരങ്ങൾ രാജു കൊണ്ട് നടന്ന് വിറ്റാണ് ഞങ്ങൾ ജീവികുന്നത് . അവന് പരിക്ക് പറ്റിയതിനാൽ എങ്ങും പോകാൻ കഴിഞ്ഞിട്ടില്ല . മുത്തശ്ശി വിതുമ്പിക്കൊണ്ടു പറഞ്ഞു . അവൻ അല്പം അരി വാങ്ങാൻ അടുത്ത വീട്ടിൽ പോയിരിക്കുകയാണെന്നും ഇപ്പോൾ വരുമെന്നും മാഷിനോട് പറഞ്ഞു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ രാജു പതുക്കെ പതുക്കെ നടന്നു വന്നു . മാഷിനെ കണ്ടപ്പോൾ അവന് വളരെ സന്തോഷമായി . അവൻ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്നു . മോൻ നാളെ മുതൽ ക്ലാസിൽ വരണം കേട്ടോ . മറ്റുള്ളവരുടെ ജീവിതത്തിലെ പ്രശ്നങ്ങളും ആവലാതികളും എല്ലാവർക്കും മനസ്സിലായെന്നു വരില്ല . എന്നെങ്കിലും അവർ മനസ്സിലാക്കും . ആ കുറ്റബോധം ഒരു പാഠമാകട്ടെ . മാഷ് കുറച്ച് രൂപ എടുത്തിട്ട് അവന് നേരെ നീട്ടി . എന്തെങ്കിലും അത്യാവിശ്യ സാധനങ്ങൾ കടയിൽ നിന്ന വാങ്ങികൂ. വേണ്ട മാഷേ, വളരെ സന്തോഷമുണ്ട് . എനിക്ക് സുഖമായാൽ തീരാവുന്ന പ്രശ്നമേയുള്ളു എൻേ്റയും മുത്തശ്ശിയുടേയും കാര്യം . പിന്നെ അവരോട് എന്നെ ഉപദ്രവിച്ചതിൽ എനിക്ക് ദേഷ്യമില്ല എന്നും പറയണേ... മാഷ് അവരെ ശിക്ഷിക്കരുത് .

അവൻെ്റ മനസ്സിൻെ്റ ആഴവും ദൃഢനിശ്ചയവും കണ്ട് മാഷിൻെ്റ കണ്ണുകൾ നിറഞ്ഞു . അദ്ദേഹം ഒന്നും പറയാതെ അവനെ അനുഗ്രഹിച്ചു അവിടെ നിന്നും പോയി .