ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ജീവലോകത്തിന് കാവലാളാവുക

Schoolwiki സംരംഭത്തിൽ നിന്ന്
20:36, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വരുത്തിയ മാറ്റങ്ങൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വരുത്തിയ മാറ്റങ്ങൾ

ആയിരക്കണക്കിന് വാഹനങ്ങളിൽ നിന്ന് ചീറ്റിയ ഇന്ധന മാലിന്യങ്ങൾ , കൂറ്റൻ ഫാക്ടറികളുടെ ഒടുങ്ങാത്ത വിശപ്പുകകൾ , ജൈവ - രാസ മാലിന്യ കൂമ്പാരങ്ങൾ.... ഭൂമിയെ നാം ഒരു കുപ്പത്തൊട്ടിയാക്കി .
പ്രാണവായു ഇല്ലാതായി. മനുഷ്യനും ജീവജാലങ്ങളും ശ്വാസം അയക്കാൻ ഇടമില്ലാതെ ശ്വാസംമുട്ടി . പരിസ്ഥിതി ഉച്ചകോടികളെത്ര! ഒരു പ്രയോജനവും ഉണ്ടായില്ല . ഒടുവിൽ കൊറോണ എന്ന ഈ വൈറസ് പരിഹാരം കൊണ്ടുവന്നിരിക്കുന്നു . വാഹനങ്ങൾ ആഴ്ചകളോളം ആയി നിരത്തിൽ ഇറങ്ങാതെ ഷെഡ്ഡിൽ കിടക്കുന്നു . ഇനിയും എത്ര കാലം ഇത് അടഞ്ഞുകിടന്നേക്കാം...? മാനം മുട്ടിയ പുകക്കുഴലുകൾ ശാന്തമായി ഇരിക്കുന്നു . മാനം തെളിഞ്ഞത് കണ്ട് ഉയരെ പറന്ന കിളികൾ തിരികെ വരുന്നു . ഈ പുഴയും നദികളും കായലും കടലും നാം മലിനമാക്കി .
മനുഷ്യൻ വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ പുഴകളും നദികളും തൊളിനീരൊഴുക്കുന്നു . വിഷം ഇറങ്ങിയ ആറുകളിൽ മീനുകളും ജലജീവികളും ഉല്ലസിക്കുന്നു . മനുഷ്യർ മാളത്തിലേക്ക് കയറിയപ്പോൾ മാനും പുഴുവും മാളം വിട്ട് പൊതുവഴിയിൽ നൃത്തമാടുന്നു . പുഴക്കരയിൽ ആണെങ്കിൽ കൊക്കുകൾ ഒറ്റക്കാലിൽ വന്നുനിന്ന് കിന്നാരം പറയുന്നു . ഒരു അർത്ഥത്തിൽ ഇപ്പോൾ ഭൂമി അതിന്റെ എല്ലാ അവകാശികൾക്കും തിരിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു .
അതിശയം തന്നെ ഈ ഒറ്റ വൈറസിനാൽ മനുഷ്യന്റെ എല്ലാ അഹങ്കാരവും , അഹന്തയും , അധികാരവും ഇല്ലാതായിരിക്കുന്നു . ആയതിനാൽ ഇപ്പോൾ നമുക്ക് എല്ലാത്തിനും സമയമുണ്ട് . സമയമില്ല എന്നു പറഞ്ഞ് നമ്മൾ മാറ്റിവെച്ച പല കാര്യങ്ങളും നമുക്ക് ചെയ്യാം . പരിസരം വൃത്തിയാക്കാനും , ശരീര ശുചിത്വത്തിനും , പഠിച്ച പാഠഭാഗങ്ങൾ ആവർത്തിച്ച് പഠിക്കാനും കൂട്ടുകാരെ നിങ്ങൾ തയ്യാറാവുക .
ദിവസവും രണ്ടുനേരം കുളിക്കാനും , സാമൂഹിക അകലം പാലിച്ചു നടക്കാനും , കൈകൾ രണ്ടും സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു വൃത്തിയായി കഴുകാനും , പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാനും നാമോരോരുത്തരും ശ്രദ്ധിക്കണം . ഇത് നമ്മുടെ ജീവിതമാറ്റത്തിന് തുടക്കമാവട്ടെ !
Stay home , stay safe


മുഹമ്മദ് ജസീം . കെ
4 B ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം