ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/അകറ്റാം.. കൊറോണയെ
അകറ്റാം.. കൊറോണയെ
ഇപ്പോൾ നമ്മുടെ നാട്ടിൽ പടർന്നു വരുന്ന കൊറോണ അഥവാ കോവിഡ് 19 എന്നാ മാരക വൈറസിനെ ഭയപ്പെടുകയാണ് നാം. നമ്മൾ ഇപ്പോൾ ഒരു ജോലിയും ചെയ്യാതെ വീട്ടിൽ തന്നെ ഇരിക്കുകയാണ്.ഇപ്പോൾ എവിടേക്കും പോകാൻ പോലും കഴിയുന്നില്ല .അത്യാവശ്യത്തിനു മാത്രം പുറത്ത് പോകാനാണ് നമുക്ക് കഴിയുന്നത്. അതും തൂവാലയോ മാസ്കോ കൊണ്ട് മൂക്കും വായയും മറച്ചിട്ടു വേണം പുറത്തിറങ്ങാൻ. ഇപ്പോൾ എല്ലാം നിരോധിച്ചിരിക്കുകയാണ്. പരസ്യമായി തുപ്പലും മുഖം തുറന്ന് തുമ്മലും ഉമ്മ വെച്ച് സ്നേഹിക്കലും കൈ കൊടുത്ത് പിരിയലും എല്ലാം നിരോധിച്ചിരിക്കുന്നു. എന്നാലും നാം ഭയപ്പെടേണ്ട. കുറച്ചു ശ്രദ്ധയും മുൻകരുതലും നല്ല ശീലവും അകൽച്ചയും ഒന്ന് നോക്കിയാൽ മതി. രോഗങ്ങളെല്ലാം അകന്നീടും. തുടർച്ചയായി കൈകൾ രണ്ടും കഴുകി വൃത്തിയാക്കുക. സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു കഴുകാൻ ശ്രദ്ധിക്കുക. മൂക്കിലും വായയിലും കൈ തൊടാതിരിക്കുക. ഇടയ്ക്കിടെ ചുടു വെള്ളം കുടിച്ച് ശീലമാക്കുക. സംഗമങ്ങൾ, കൂട്ടുകൂടൽ, പൂരങ്ങൾ, കല്യാണം എന്നിവയെല്ലാം നാം ഒഴിവാക്കുക. ഇവയെല്ലാം നാം ശ്രദ്ധിച്ചാൽ ഈ വൈറസിൽ നിന്നും നമുക്ക് രക്ഷ നേടാൻ കഴിയും. വിദേശികളെ കാണലും വിദേശ യാത്ര ചെയ്യലും രോഗികളെ കാണലും കൂടെ യാത്ര ചെയ്യലും എല്ലാം നമ്മൾ ഒഴിവാക്കാൻ ശ്രമിക്കുക. രോഗ ലക്ഷണം നമ്മിൽ കാണുകയാണെങ്കിൽ ഉടനെ നാം ചികിത്സ തേടണം. നമ്മിലൂടെ നമ്മുടെ നാട്ടുകാർക്കോ നാടിനോ രോഗമോ ദുഃഖമോ വരാതിരിക്കാതെ നോക്കണം. ഇവയെല്ലാം ആണ് നാം കൊറോണക്കാലത്ത് ശ്രദ്ധിക്കേണ്ട പ്രത്യേക കാര്യങ്ങൾ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം