കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/നൻമ
നൻമ
അമ്മു വളരെ സന്തോഷത്തിലാണ്. കൊറോണകാരണം അവൾക്ക് അമ്മയേയും അച്ഛനേയും വീട്ടിൽ കിട്ടി. അമ്മ അവൾക്ക് വേണ്ടി എന്നും രുചിയുളള പലഹാരങ്ങൾഉണ്ടാക്കും . അമ്മുവിന് ഭക്ഷണം കഴിക്കുന്നത് ഇഷ്ടമില്ല. രുചിയില്ലെന്ന് പറഞ്ഞ് കഴിക്കാതെ പോകും.നാളുകൾ നീങ്ങി. അവളുടെ ഈ ശീലം തുടർന്നു.ഒരു ദിവസം അമ്മ അവളോടു പറഞ്ഞു ഈ ലോകത്ത് ഭക്ഷണം കിട്ടാതെ കുറേ ആളുകൾ പട്ടിണി കടക്കുന്നുണ്ട്. ഇത് കേട്ടപ്പോൾ അവൾക്ക് സങ്കടമായി.അന്നു മുതൽ അവളുടെ സമ്പാദ്യങ്ങൾ മുഴുവൻ പട്ടിണി കിടക്കുന്നവർക്കായി മറ്റിവച്ചു.
|