എസ്.ബി.എസ്.തണ്ണീർക്കോട്/അക്ഷരവൃക്ഷം/ മഹാമാരി @ കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:28, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20553 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി @ കോവിഡ് കാലം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി @ കോവിഡ് കാലം

ഹോ വേനലവധി കഴിയാറായല്ലോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് 'അമ്മ പറയുന്നത് കേട്ടത് ഇങ്ങനെ പോയാൽ എന്നും അവധി ആയിരിക്കും എന്ന് ഇക്കഴിഞ്ഞ ദിവസങ്ങൾ എന്തൊരു രസകരമായിരുന്നു എല്ലാ അംഗങ്ങളും വീട്ടിൽ തന്നെ ആയിരുന്നു

ഭക്ഷണ വിഭവങ്ങളും കേമമായിരുന്നു.ചക്കയാണെങ്കിൽ തകൃതി ആയി ഉണ്ടാവുകയായിരുന്നു ചക്ക ഉപ്പേരി ചക്ക വരട്ടിയത് ചക്കക്കുരു ഉപ്പേരി ചക്കക്കുരു കറി അങ്ങനെ ആകെ ചക്കമയം ഇരുമ്പാമ്പുളിയും ധാരാളമായി ഉണ്ടായിരുന്നു .മീൻ ഇല്ലാത്തതുകൊണ്ട് ഇരുമ്പാമ്പുളി കൊണ്ടുള്ള കറിയാണ് ഉണ്ടാക്കിയിരുന്നത് പിന്നെ സൗജന്യ അരിയും ലഭിച്ചിരുന്നു വിഷുവും കേമമായിരുന്നു എങ്കിലും കുറച്ചു വിഭവങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു പടക്കങ്ങളും ഇല്ലായിരുന്നു .വിഷുക്കണി ഉണ്ടായിരുന്നു . ലോക് ഡൗൺ കാലത്ത് ബോട്ടിൽ ആർട്ട് ആയിരുന്നു എൻ്റെ വിനോദം വീട്ടിലുള്ള കാലിയായ ചില്ലു കുപ്പികളിൽ ഞാൻ പെയ്ൻറ് അടിക്കുകയും കയർ കെട്ടുകയുമൊക്കെ ചെയ്തു പൂക്കളും ഉണ്ടാക്കി അതൊരു വെയ്സ്റ്റ് മെറ്റീരിയൽ കൂടി ആണല്ലോ .

പിന്നെ കളികളും ഉണ്ടായിരുന്നു കവിടികളി ചെസ്സ് അങ്ങിനെ പലതും ഓൺലൈൻ ആയി ചലഞ്ചുകളും നിരവധിയായിരുന്നു ഷോട്ട് ഫിലിം ചാലഞ്ച് ഡാൻസ് ചാലഞ്ച് അങ്ങിനെ ധാരാളം ചാലഞ്ചുകൾ .ആയിടക്കാണ് പത്രത്തിൽ ഒരു വാർത്ത വായിച്ചത് ചില കുട്ടികൾ അവരുടെ സങ്കടങ്ങൾ പറയുന്നത്ത് അവരുടെ മാതാപിതാക്കൾ ആരോഗ്യപ്രവർത്തകരും പോലീസ്കാരും ആണ് അവർ പറയുന്നു നിങ്ങൾക്കായി ഞങ്ങളുടെ മാതാപിതാക്കൾ കഷ്ടപ്പെടുന്നു നിങ്ങൾ ദയവായി വീട്ടിലിരിക്കൂ അത് വായിച്ചപ്പോൾ വളരെയധികം സങ്കടമായി ഈ ലോക് ഡൗൺ സമയത്ത് കഷ്ടപ്പെടുന്ന ഒരു വിഭാഗം ജനങ്ങളുണ്ട് എന്നുതന്നെ അപ്പോഴാണ് ഓർക്കുന്നത് നമ്മൾ വളരെയധികം സന്തോഷിക്കുമ്പോൾ അവർക്കിത് ദുരിതകാലം തന്നെയാണ് എത്രയാളുകൾ സ്വന്തം ഉറ്റവരെയും ഉടയവരെയും കാണാതെ വിഷമിക്കുന്നു ഇങ്ങനെയൊക്കെ ആലോചിച്ചപോൾ നമ്മൾ ഇതൊരു അവധിക്കാലമായിട്ടല്ല മറ്റുള്ളവരെ സഹായിക്കുകയും സ്വയം സംരക്ഷിക്കുകയും ചെയ്യേണ്ടകാലമായിട്ടാണ് കാണേണ്ടത് എന്നെനിക്കു മനസിലായി .

ഈ കൊറോണക്കാലത്ത് നമ്മുടെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെയും സന്നദ്ധപ്രവർത്തകരുടെയും പ്രവർത്തനങ്ങൾ എന്നെ ആശ്ചര്യപ്പെടുത്തി ഇത്രയും കാലം കേരളത്തിൽ കോവിഡ് രോഗികളെ കുറക്കാനുള്ള അവരുടെ സന്നദ്ധതയെ ഞാൻ അഭിനന്ദിക്കുന്നു .കൂട്ടുകാർ ശ്രദ്ധിച്ചോ ഈ ലോക് ഡൗൺ കാലത്ത് ദോഷങ്ങൾ മാത്രമല്ല ഗുണങ്ങളും സംഭവിച്ചിട്ടുണ്ട് ലോക് ഡൗൺ കാലത്തെ വാഹന നിയന്ത്രണം മൂലം അന്തരീക്ഷ മലിനീകരണവും അപകടമരണങ്ങളും കുറഞ്ഞു പരിസ്ഥിതി മലിനീകരണം പതിന്മടങ്ങ് താഴുന്നു മാത്രമല്ല മാസ്ക് ഉപയോഗവും ഇടക്കിടെ കൈകഴുകുന്ന ശീലവും നമ്മുടെ ജീവിതരീതിയിൽ ഉൾപ്പെടുത്തുന്നത് നല്ലൊരാശയമാണ് കൊറോണ നമ്മുടെ ജീവിതത്തെയാകെ മാറ്റി മറിച്ചു കൊറോണച്ചേട്ടന് പെട്ടന്നുതന്നെ ഒരുയാത്രയയപ്പ് ആശംസിച്ചുകൊണ്ട് നിർത്തുന്നു .

പാർവ്വതി എം എസ്
ആറ് സി സീനിയർ ബേസിക്ക് സ്ക്കൂൾ തണ്ണീർക്കോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം