കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/വുഹാനിൽനിന്നും ലോകത്തിലേക്കു
വുഹാനിൽ നിന്ന് ലോകത്തിലേക്ക്
ആദ്യം തന്നെ പറയട്ടെ എനിക്ക് ജാതിയില്ല മതമില്ല എല്ലാവരും എനിക്കു തുല്യരാണ്. നിങ്ങളെ സൃഷ്‌ടിച്ച ദൈവം ആണ് എന്നെയും സൃഷ്ടിച്ചത്. പക്ഷെ ഞാൻ നിങ്ങളെ പോലെ അലഞ്ഞു നടക്കില്ല. ദൈവം എനിക്ക് അതിനുള്ള കഴിവ് തന്നില്ല. എന്ന് കരുതി എനിക്കതിൽ പരിഭവം ഒന്നുമില്ല. പുറത്ത് വന്നാൽ എന്റെ കഥ കഴിയും. ഞാൻ ചില ജീവികളുടെ ആന്തരിക അവയവങ്ങളിൽ ആണ് ജീവിച്ചിരിക്കുന്നത്. ഞങ്ങൾ ജീവിക്കുന്ന ജീവികൾക്ക് ഞങ്ങൾ ഒരിക്കലും അപകടം വരുത്താറില്ല. കാരണം ഞങ്ങൾ നന്ദി ഉള്ളവരാണ്. മനുഷ്യൻ ആ ജീവികളെ നശിപ്പിക്കുന്നു. ചിലപ്പോൾ അത് നിങ്ങളുടെ ആഹാരത്തിന് വേണ്ടി ആകും. ആ ജീവിയിൽ നിന്നും ആന്തര അവയവങ്ങൾ എടുത്ത് പുറത്തിടും. ആ തക്കത്തിന് ഞാൻ മനുഷ്യരുടെ ചെറു വിരലിൽ കയറി പറ്റും. അങ്ങനെ ശ്വാസനാളത്തിൽ നിന്ന് ശ്വാസകോശത്തിലേക്ക്. അവിടെ വിഭജനം നടത്തി ഞങ്ങൾ രണ്ടാകും. അങ്ങനെ ആയിരകണക്കിന് പിന്നെ ലക്ഷക്കണക്കിന് പിന്നെ ഒരു കുടുംബം മുഴുവനും പിന്നെ ആ ജില്ല പിന്നെ സംസ്ഥാനം പിന്നെ ലോകം മുഴുവനും അങ്ങനെ ഞാൻ വളർന്നു വളർന്നു വലുതായി. ഞാൻ എന്നെ കൊണ്ട് തന്നെ അഹങ്കരിച്ചു കൊണ്ടിരുന്നപ്പോൾ ആണ് എന്നെ നിങ്ങൾ കണ്ട് പിടിച്ചത്. ഞാൻ ആണ് കൊറോണ വൈറസ്. എന്നെ ലോക ആരോഗ്യ സംഘടന കോവിഡ് 19 എന്ന പുതിയ പേരിൽ വിളിക്കുന്നു . നിങ്ങൾ എന്നെ ഭയക്കേണ്ട. എന്നെ ദൈവം ഏൽപ്പിച്ചു കാര്യം ആണ് ഞാൻ ചെയ്യുന്നത്. എന്തായാലും ഞാൻ ഇപ്പോൾ പോകുന്നു.............
<
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ