എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
ഒരു ദിവസം കുട്ടുവും മിട്ടുവും മുറ്റത്ത് വീടുണ്ടാക്കി കളിക്കുകയായിരുന്നു. കുട്ടുവിൻ്റെ കയ്യിൽ നഖം വളർന്നിട്ടുണ്ടായിരുന്നു. കളിക്കുന്നതിനിടയിൽ നഖത്തിനിടയിൽ ധാരാളം മണ്ണും ചെളിയും പറ്റിപ്പിടിച്ചു .ആ സമയത്ത് അമ്മ ആഹാരം കഴിക്കാനായി അവരെ വിളിച്ചു .ആഹാരത്തിനു മുന്നിൽ ഇരിക്കുമ്പോൾ അമ്മ രണ്ടുപേരുടെയും കൈകളിലേക്ക് നോക്കി "ആഹാ കുട്ടുൻറെ കയ്യിൽ നഖം വളർന്നിരിക്കുകയാണല്ലോ"അമ്മപറഞ്ഞു. അമ്മ വേഗം കുട്ടുൻറെ കയ്യിലെ നഖം വെട്ടി വൃത്തിയാക്കി."ഇനി നീ ആഹാരം കഴിച്ചോ കുട്ടൂ". വൃത്തിയുള്ള കൈകളുമായി കുട്ടു ആഹാരം കഴിക്കാൻ ഇരുന്നു. അമ്മ ഒരു നിമിഷം ശ്രദ്ധിക്കാതിരുന്ന എങ്കിൽ അവൻ്റെ ശരീരത്തിൽ രോഗങ്ങൾ പ്രവേശിച്ചു അവൻ രോഗിയാകുമായിരുന്നു. കൂട്ടുകാരെ നാം എപ്പോഴും ശുചിത്വം പാലിക്കണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ