എ.എൽ.പി.എസ്.കീഴാറ്റൂർ/അക്ഷരവൃക്ഷം/ദേവൂട്ടിയുടെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48311 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ദേവൂട്ടിയുടെ വീട് | color=1 }} കുക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദേവൂട്ടിയുടെ വീട്

കുക്കറിന്റെ മൂന്നാമത്തെ വിസിൽ വന്നപ്പോഴാണ് രാജമ്മ സ്വപ്നത്തിൽ നിന്ന് എണീറ്റത്.ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. ദേവൂട്ടിക്ക് അസഹ്യമായ പനി ആയിരുന്നു. ചുമയും നല്ല തലവേദനയും ഉണ്ട്. അവളും ഇന്നലെ ഒട്ടും ഉറങ്ങിയിട്ടില്ല. ലോക്ക് ഡൗൺ ആയത് കൊണ്ട് ആശുപത്രിയിൽ പോകാനും വഴിയില്ല. പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. ദേവൂട്ടി കാപ്പി കുടിച്ച് വീണ്ടും പുതപ്പിനടിയിൽ ചുരുണ്ടു. മുറ്റത്താകെ വെള്ളം കെട്ടിനിൽക്കുന്നുണ്ട് . ചിരട്ടയിലും ടയറിലും പൊട്ടിയ പാത്രങ്ങളിലും മറ്റുമായി തൊടിയാകെ ചമ്മല ചീഞ്ഞ് അഴുകി കിടക്കുന്നു. ആകെ കൊതുകാണ്‌ . ഇതൊന്നും വൃത്തിയാക്കാതിരുന്നാൽ പനിയല്ല അതിനപ്പുറവും വരും എന്ന് മുത്തശ്ശി തനിയെ പിറുപിറുക്കുന്നു.മുത്തശ്ശി പറഞ്ഞത് ശരിയാണ്.സ്കൂളിൽ മാഷ് പറഞ്ഞിരുന്നു, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്നും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം എന്നതെല്ലാം. അതെല്ലാം ചെയ്യാതെ വെറുതെ ഫോണിൽ കളിച്ച് നടക്കുന്നത് കൊണ്ടാണ് എനിക്കീ അസുഖം വന്നത്. പനി മാറിയാൽ വേഗം അതൊക്കെ ശരിയാക്കണം. എന്നെപ്പോലെ ഇനി ആരും അസുഖം വന്ന് കിടക്കരുത് എന്ന് ദേവൂട്ടി മനസ്സിൽ ഉറപ്പിച്ചു. അമ്മ തൈച്ച് കൊടുത്ത മാസ്കും കെട്ടി അവൾ അച്ഛന്റെ കൂടെ ആശുപത്രിയിൽ പോയി . തിരികെ എത്തിയാൽ വീടും പരിസരവും ഞാനും അമ്മയും കൂടി വൃത്തിയാക്കും എന്നവൾ അച്ഛനെ നോക്കി പറഞ്ഞു. അച്ഛൻ അവളുടെ പുറത്ത് തട്ടി നല്ല കുട്ടി എന്ന് പറഞ്ഞു. അവൾ അച്ഛനെ നോക്കി പുഞ്ചിരിച്ചു

വിധുനന്ദ പി പി
3 A എ എൽ പി സ്കൂൾ കിഴാറ്റൂർ ,മലപ്പുറം , മേലാറ്റൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ