ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ കോവിഡ് 19 ലോകത്തെ ഭയപ്പെടുത്തുന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 ലോകത്തെ ഭയപ്പെടുത്തുന്ന മഹാമാരി

ലോകം മുഴുവൻ ഒരു മഹാ വൈറസിനു അടിപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2019 ഡിസംബർ ഒന്നിനാണ് ഈ വൈറസ് ചൈനയിലെ വുഹാൻ എന്ന പ്രദേശത്തിലെ മാംസ വ്യാപാരത്തിന് പേരു കേട്ട പട്ടണത്തിൽ ആദ്യം പൊട്ടിപ്പുറപ്പെട്ടത്. അതു മനസ്സിലാക്കി വൈറസിനെതിരെയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും അപ്പോൾ തന്നെ അവിടെ ആയിരങ്ങൾ മരിച്ചു വീണിരുന്നു. അങ്ങനെ വൈറസിനു WHO കോവിഡ് 19 എന്നു പേരിട്ടു. ഈ കോവി ഡ് 19 എന്ന മഹാ വൈറസിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാം. കോവിഡ് 19 എന്നാണ് ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസ് ബാധയുടെ പേര്. ഡബ്ള്യു. എച്ച്. ഒ (WHO) ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനാണ് കൊറോണ വൈറസ് ബാധക്ക് ഒരു ഔദ്യോഗിക നാമം നൽകിയത്. ഏതെങ്കിലും ഒരു പ്രത്യേക ഭൂപ്രദേശത്തിന്റെയോ, ജനവിഭാവങ്ങുടേയൂ , മൃഗങ്ങളുടേയോ പേരുമായി സാമ്യം ഇല്ലാതിരിക്കുവാനാണ് WHO ഇത്തരമൊരു പേര് തിരഞ്ഞെടുത്തിരിക്കുന്നത്. അതേ ദിവസം തന്നെ ഇന്റർനാഷണൽ സൊസൈറ്റി ഫോർ വൈറൽ ടാക്സോണമി കേവിഡ് 19 കാരണമാകുന്ന കൊറോണ വൈറസ്സുകൾക്ക് SARS-COV-2 എന്ന് നാമകരണം ചെയ്തു. SARS- നു സമാനമായ രോഗലക്ഷണങ്ങൾക്കു കാരണമാകുന്നതിലാണ് ഇത്തരമൊരു പേര് നൽകിയത്. 193 രാജ്യങ്ങളിൽ ഒട്ടാകെ പടർന്നിരിക്കുന്ന ഈ കോ വിഡ് 19 എന്ന മഹാമാരി 32,70,248 ആളുകൾക്ക് ബാധിച്ചിരിക്കുയാണ്. അതിൽ തന്നെ 10,29,856 പേർ ഭേദമായവരാണ്. 2,31,350 പേർ രോഗം മൂലം മരിച്ചവരുമാണ്. ഈ രോഗം ന മ്മുടെ കേരളത്തിലും പിടിപ്പെട്ടിട്ടുണ്ട്. 497 രോഗികളും അതിൽ 3 മരണവും 383 ഭേദമായ വരുമാണ്. ഇപ്പോൾ 111 പേർ ചികിത്സയിലുമുണ്ട്. ഇന്ത്യ ഒട്ടാകെ 29 സംസ്ഥാനങ്ങളിൽ ഈ രോഗം പിടിപെട്ടു കഴിഞ്ഞിട്ടുണ്ട്. 34661 രോഗികളും 1146 മരണവുമാണ്ഇതുവരെ സ്ഥിരികരിച്ചത്. ഈ കണക്കകൾ ദിനംപ്രതി മാറുന്നുണ്ട്.

         പ്രതിരോധ മരുന്ന് കണ്ടുപിടിക്കാത്ത വൈറസാണ് കോവി ഡ് അതുകൊണ്ടു തന്നെ മരുന്നുകൾ പ്രായോഗികമല്ല. പ്രതിരോധം മാത്രമേ ഫലം ചെയ്യൂ. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും അടച്ചു പിടിക്കുക, സാമൂഹിക അകലം പാലിക്കുക, രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക. മത്സ്യമാംസാദികൾ നന്നായി വേവിച്ചു കഴിക്കുക. പരിസരങ്ങളിൽ തുപ്പാതിരിക്കുക. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക.
ഷാരോൺ ജെ ജെ
V I I I G ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം