എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/അണിചേരാം, അതിജീവിക്കാം
അണിചേരാം, അതിജീവിക്കാം
നമ്മുടെ സ്കൂൾ പെട്ടന്ന് ഒരു ദിവസം അടച്ചു പൂട്ടി. അന്ന് എനിക്ക് സന്തോഷമായിരുന്നു. കാരണം കളിച്ചു നടക്കമല്ലോ... എന്നാൽ ആ സന്തോഷം അധിക ദിവസമില്ലയിരുന്നു. കാരണം ലോകം മുഴുവൻ കൊറേണ എന്ന വൈറസിൻ്റെ പിടിയിൽ അമർന്നു. നമ്മുടെ കണ്ണ് കൊണ്ട് കാണാൻ പറ്റാത്ത ഒരു വൈറസ് ആണ് ഇത്. ലോകം മുഴുവൻ ഇന്ന് ഈ മഹാമാരി യുടെ പിടിയിലാണ്. ഒരുപാട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ,രോഗികൾ ആവുകയും ചെയ്തു. മ്യഗങ്ങളിൽ നിന്നും തുടങ്ങി ഇപ്പോൾ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കണ് ഇതു പടരുന്നത്. ഈ വൈറസ് മനുഷ്യരിൽ എത്തിയാൽ 2 മുതൽ 14 ദിവസതിനുള്ളിൽ രോഗ ലക്ഷണം കാണാൻ സാധിക്കും. പനി , തൊണ്ട വേദന, നിർത്താതെയുള്ള ചുമ എന്നിവയാണ് രോഗലക്ഷണങ്ങൾ നമ്മുക്ക് ഇതിൽ നിന്നും രക്ഷ വേണ്ടേ..... ഇതു വരാതിരിക്കാൻ ചില മുൻകരുതലുകൾ എടുക്കാവുന്നതാണ്. നമ്മുടെ കൈ രണ്ടും ഇടയ്ക്കിടെ നന്നായി സോപ്പിട്ടു വൃത്തിയായി കഴുകണം. ജനസമ്പർക്കം കുറയ്ക്കണം. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം. ..... ഈ കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്താൽ ഒരു പരിധി വരെ ഈ മഹാമരിയിൽ നിന്നും രക്ഷപെടാൻ സാധിക്കും. കൊറേണ (kovid-19) എന്ന മഹാമരിയിൽ നിന്നും ദൈവം നമ്മെ രക്ഷിക്കട്ടെ... എന്ന് നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ