ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45326 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കൊറോണയുടെ ആത്മകഥ | കൊറോണയുടെ ആത്മകഥ]] {{BoxTop...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രിയപ്പെട്ട കൂട്ടുകാരേ, ഞാനാണ് കോവിഡ് 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ്. നിങ്ങൾക്കെല്ലാവർക്കും എന്നെ പരിചയമുണല്ലോ? എന്റെ ജന്മദേശം ചൈനയിലെ വുഹാൻ ആണ്. പക്ഷേ ഇന്ന് ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും പോലും ഞാനുണ്ട്. ചൈനയിൽ ജനിച്ച എന്നെ ലോകംമുഴുവൻ കാണിച്ചുതന്നത് നിങ്ങൾ മനുഷ്യരാണ്. ഒരാളിൽനിന്നും മറ്റൊരാളിലേക്ക് പടർന്നുകയറുകയാണ് എന്റെ ലക്ഷ്യം. അതോടെ നിങ്ങളെ രോഗിയാക്കാൻ എനിക്ക് സാധിക്കും. നിങ്ങളുടെ അശ്രദ്ധയാണ് എനിക്ക് എന്റെ ലക്ഷ്യത്തിലേക്കുള്ള പാത. ഞാൻ നിങ്ങളോട് എങ്ങനെയാണ് കൂട്ടുകൂടുന്നത് എന്ന് അറിയാമോ? ഞാൻ കാരണം രോഗബാധിതനായിരിക്കുന്ന ഒരാളുമായി നിങ്ങൾ സമ്പർക്കത്തിൽ ഏർപ്പെടുമ്പോഴാണ് ഞാൻ നിങ്ങളോട് കൂട്ടുകൂടുന്നത്. ഞാൻ നിങ്ങളുടെ ഉള്ളിൽ കടന്നാൽ പേടിയോടെ, നിങ്ങൾക്ക് മരണംവരെ സംഭവിക്കാം.

പക്ഷേ ഇപ്പോൾ നിങ്ങൾ എന്നേക്കുറിച്ച് കൂടുതൽ മനസ്സിലാക്കിത്തുടങ്ങിയല്ലേ? നിങ്ങൾ മുഖാവരണം ധരിക്കാനും കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കാനും ചുമയ്ക്കുമ്പോഴും തമ്മുമ്പോഴുമെല്ലാം വായും മൂക്കും മറച്ചുപിടിക്കയും ചെയ്യുമ്പോൾ എനിക്ക് നിങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയാതെവന്നുതുടങ്ങി.

എന്നെ തുരത്താനായി സർക്കാരും ആരോഗ്യപ്രവർത്തകരും പല മാർഗ്ഗനിർദ്ദേശങ്ങളും നിങ്ങൾക്ക് നൽകുുന്നുണ്ടല്ലേ? നിങ്ങൾ അതെല്ലാം പാലിക്കാൻ തുടങ്ങിയതോടെ എനിക്ക് രക്ഷയില്ലാതായി.

എന്നെ നശിപ്പിക്കാനുള്ള മരുന്നുകൾ കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കാത്ത താണ് എന്റെ വിജയം. എന്നാൽ നിങ്ങളുടെ ആരോഗ്യപരമായ ശ്രദ്ധമതി എന്നെ ഇല്ലാതാക്കുവാൻ എന്നതും എനിക്കറിയാം. ഇനി നിങ്ങളുടെ ശ്രദ്ധപോലെയിരിക്കും ഇനി എന്റെ നിലനിൽപ്. നിങ്ങൾക്ക് ഏതുനിമിഷവും എന്നെ തുരത്താൻ സാധിക്കുമെന്ന പേടിയോടെ കൊറോണ വൈറസ്.

മൃദുൽ കെ. അശോക്
1 A ഗവ. എൽ. പി. എസ്. ആയാംകുടി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ