സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/തുരത്താം, ഒന്നിച്ചു മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്


തുരത്താം, ഒന്നിച്ചു മുന്നേറാം 

ഒരു മനുഷ്യൻറെ ജീവിതത്തിലെ ഏറ്റവും അനിവാര്യമായ ഒരു ഘടകമാണ് വ്യക്തി ശുചിത്വം. ശുചിത്വമില്ലായ്മമൂലം വരുന്ന രോഗങ്ങൾ ഉടനീളം നാം നമ്മുടെ ജീവിതത്തിൽ സഹിക്കേണ്ടത്ആയി വരുന്നു.ജീവിതത്തിൽ നാം ശുചിത്വം ഉള്ളവരായിരിക്കണം.

ഒരു വ്യക്തിയുടെ ശരീരവും താൻ ജീവിക്കുന്ന ചുറ്റുപാടും വൃത്തിഹീനം ആണെങ്കിൽ നാമിന്ന് കാണുന്ന പോലുള്ള അതീവ ഗുരുതര രോഗങ്ങൾ നമ്മെ പിടികൂടും. ഇത്തരം അനേകം രോഗങ്ങളാണ് നമ്മുടെ ജീവിതശൈലി മൂലം നാം നമ്മുടെ ചുറ്റുപാടുകളിൽ കണ്ടുകൊണ്ടിരിക്കുന്നത് .മനുഷ്യൻറെ പ്രവർത്തികൾ തന്നെയാണ് മനുഷ്യനെ ഇല്ലായ്മ ചെയ്യുന്നത്.

പൊതുസ്ഥലങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുമ്പോൾ നാം രോഗങ്ങൾ വിളിച്ചു വരുത്തുകയാണ്. വ്യക്തി ശുചിത്വം പല പ്രശ്നങ്ങളിൽ നിന്നും നമ്മെ ഒഴിവാക്കാൻ സഹായിക്കുന്നു. അത് നമ്മുടെ ജീവിതത്തിലെ ഒരു ഭാഗം ആയിരിക്കണം .

ഇത്തരത്തിലുള്ള നല്ല ശീലങ്ങൾ നാം വീട്ടിൽ നിന്ന് തന്നെ തുടങ്ങണം.ചെറിയ പ്രായത്തിൽ നാം ശീലിക്കുന്നത് എല്ലാം മരിക്കുവോളം നമ്മുടെ കൂടെ ഉണ്ടായിരിക്കും അതുകൊണ്ടുതന്നെ വ്യക്തി ശുചിത്വം എന്നത് നമ്മുടെ ഒരു നല്ല ശീലങ്ങളിൽ ഒന്നായി മാറ്റിയെടുക്കാം. വിലകൂടിയ വസ്ത്രങ്ങളെകാൾ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് നാം ശീലിക്കണം.

അതോടൊപ്പം ആരോഗ്യത്തിനും ഊന്നൽ കൊടുക്കണം. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള ഒരു മനസ്സും ഉണ്ടാകൂ എന്ന് നാം മനസ്സിലാക്കണം.കുടുംബത്തിലും, സ്കൂളുകളിലും, സമൂഹത്തിലും,നാം ഇടപെടുന്ന ഓരോ മേഖലകളിലും വ്യക്തി ശുചിത്വത്തിൻറെ പ്രാധാന്യം  നാം മനസ്സിലാക്കുകയും അതോടൊപ്പം മറ്റുള്ളവർക്ക് അത് മനസ്സിലാക്കി കൊടുക്കുകയും വേണം .

ഇത്തരത്തിൽ  മാരകമായ മഹാമാരികൾ നമുക്ക് പ്രതിരോധിക്കാം.നല്ലൊരു നാളേക്കായി നമുക്ക് കൈകോർക്കാം .



എം എൻ അഫ്‌നാസ്
7 B സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം