സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയിലെ മാലാഖമാർ 

അടുപ്പത്തിരുന്നു തിളച്ചുപൊങ്ങുന്ന പാലിലേക്ക്  ജാനി ശ്രദ്ധിച്ചത്, പിന്നിൽ നിന്നുള്ള അവരുടെ ഭർത്താവിൻറെ വിളി കേട്ടാണ്.
“ എന്താ ജാനി നിനക്ക് പറ്റിയത്?  ഒന്നിനും നിനക്കിപ്പോൾ ഒരു ശ്രദ്ധയില്ലല്ലോ ?
“എന്താ ശങ്കരേട്ടാ ഈ പറയുന്നേ ?നമ്മുടെ മോൻ അരവിന്ദൻ  ജോലിക്ക് പോയിട്ട്  ഒരാഴ്ചപോലും ആയില്ലല്ലോ, അതും പുറംനാട്ടിൽ “
“ഓ,അതാണോ കാര്യം ?പഠിച്ചുകഴിഞ്ഞു വെറുതെ നടന്നിരുന്ന നമ്മുടെ മോന് ഒരു ജോലി കിട്ടണമെന്ന് ഏറ്റവും ആഗ്രഹം നിനക്ക് അല്ലായിരുന്നോ? നീ പേടിക്കേണ്ട, മുംബൈ അമേരിക്കയിൽ ഒന്നുമല്ലല്ലോ. അതുമാത്രമല്ല അവൻ ജോലിചെയ്യുന്ന ഹോസ്പിറ്റൽ അവിടത്തെ തന്നെ ഏറ്റവും മികച്ചതാണ്. അതൊക്കെ അവൻറെ ഭാഗ്യം ആയിട്ട് കരുതുക.”
“ശങ്കരേട്ടൻ അങ്ങനെ പറഞ്ഞാൽ മതി, എനിക്കല്ലേ എൻറെ വിഷമം അറിയൂ .”

(കുറച്ച് ദിവസങ്ങൾക്ക് ശേഷം )

“ആ…….. ഹലോ, അമ്മേ.”
“ ഹലോ, മോനെ. നീ ഇന്ന് രാവിലെ വിളിച്ചില്ലല്ലോ ?എന്താടാ പറ്റിയേ?”  
“അമ്മ വാർത്ത ഒന്നും കണ്ടില്ലേ?ഒരു പുതിയ തരം രോഗം പടരുന്നുണ്ട് ,കൊറോണ . പുറംനാട്ടിൽ ഒക്കെയാണ് അത് കൂടുതലായിട്ട് കാണപ്പെടുന്നത്.അത് ഇന്ത്യയിലും വരാൻ ചാൻസ് ഉണ്ട് ,അതിനു മുന്നോടിയായിട്ടുള്ള കാര്യങ്ങൾ ഇവിടെ ആശുപത്രിയിൽ ചെയ്യുന്നുണ്ട്, അതിൻറെ തിരക്കിലാണ്  ഞാൻ ഇപ്പോൾ.”
“ ഓ…. ഈവക രോഗം ഒന്നും നമ്മുടെ നാട്ടിൽ വരില്ല മോനെ.”
 “ഒന്നും പറയാൻ പറ്റില്ല അമ്മ. എന്തായാലും കുറച്ചുനാൾ അധികം പുറത്തോട്ട് ഒന്നും ഇറങ്ങേണ്ട,അച്ഛനോടും പറയണം”

( ഇതേസമയം മുംബൈയിൽ മറ്റൊരിടത്ത്)

 “ജിഷ്ണു, നീ ഈ മാസം നാട്ടിൽ പോണില്ലേ?”
 “നാട്ടിൽ വീടുപണി നടക്കുവാ അതുകൊണ്ട് ഇപ്രാവശ്യം ലീവ് എടുത്താൽ ശമ്പളം പോയി കിട്ടും”
“ ആ...അതും ശരിയാണ്. പിന്നെ...  നാളെ മുതൽ മാസ്ക് ധരിച്ച് ജോലിക്ക് വന്നാൽ മതിയെന്ന് മുതലാളി പറഞ്ഞു”  
“ഓ, അതൊന്നും അത്ര കാര്യമാക്കേണ്ട. ഇതൊന്നും അങ്ങനെ ഇങ്ങനെ ഒന്നും പകരില്ല”
 പിന്നീടുള്ള ദിവസങ്ങൾ രാജ്യത്തെങ്ങും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയായിരുന്നു അതിൽ ചിലർ രക്ഷപ്പെടുകയും ചിലർ മരണത്തിന് ദാരുണമായി കീഴടങ്ങുകയും ചെയ്തു 

(രണ്ട് ആഴ്ചകൾക്ക് ശേഷം )

 “ജിഷ്ണു , നിങ്ങളുടെ പുതിയ റിസൾട്ട് നെഗറ്റീവ് തന്നെ. നിങ്ങൾക്ക് ആശുപത്രി വിടാം. പിന്നെ... ഒരു കാര്യം കൂടി, നിങ്ങൾ പനിബാധിച്ച് ഇവിടെ അഡ്മിറ്റ് ആയപ്പോൾ ആദ്യം നിങ്ങളെ ശുശ്രൂഷിച്ച അരവിന്ദൻ , ഓർമ്മയുണ്ടോ? നിങ്ങളിൽ നിന്നാണ് അയാൾക്ക് രോഗം പിടിപെട്ടത്. അയാൾ ഇന്നലെ മരിച്ചു.”
“ഈശ്വരാ! ഡോക്ടർ, ഞാൻ കാരണം ഒരു ജീവൻ നഷ്ടപ്പെട്ടു,അല്ലേ?”
“ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല.അയാളുടെ ആത്മാവിനും   കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക”

 നാട്ടിൽ വേനൽ മഴ തകർത്തു പെയ്തുകൊണ്ടിരിക്കുന്നു.  ശങ്കരനും ജനിക്കും അവരുടെ മകനെ അവസാനമായി ഒരുനോക്കു കാണുവാൻ പോലും കഴിയാതെ ആ കുടുംബം കണ്ണീരിൽ ആഴ്ന്നു.
 മനുഷ്യൻ കാണിക്കുന്ന അശ്രദ്ധയാണ് ഇതുപോലുള്ള മനുഷ്യജീവിതത്തിൻറെ കണ്ണുനീരിന് കാരണം.ഓരോ ജീവനും വിലപ്പെട്ടതാണ്. രോഗം വരില്ല എന്ന് നാം കരുതുമ്പോൾ ചിലപ്പോൾ മറ്റൊരു ജീവൻറെ നഷ്ടമാവാം പ്രതിരോധം എത്ര വലുതാണെന്ന് നമ്മെ പഠിപ്പിക്കുന്നത് .


ദേവനന്ദ കെ ആർ
7 B സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ