Schoolwiki സംരംഭത്തിൽ നിന്ന്
കവിത
ഒരു പാട്ടു മൂളുന്നൊരാൾ വേണുവിൽ നിന്നു -
മുതിരുന്നു സുഖമൊരു ഗീതം.
ഭൂമി നന്മതൻ സുഖമൊരു ഗീതം.
അഴകിന്റെ ആഴങ്ങളിൽ എവിടെനിന്നൊ വന്നു
മനസ്സിന്റെ മായയിൽ അലിയുന്ന ഗീതം
പൂങ്കാവനത്തിലെ പൂഞ്ചില്ലയിൽ നിന്നു
പാടുന്ന കുയിലിന്റെ മ്രുദുഗീതം
അഴലുന്ന മനസ്സിനു താങ്ങായി തണലായി
മാറുന്ന സ്നേഹമാം ഗീതം.
ഏതു മനസ്സിനും താളമായ് ഈണമായ്
ചേരുന്നൊരെൻ നല്ലഗീതം
ആ ഗീതമാണെൻ മനസ്സിൽ തുടിപ്പൂ
മലയാളഭാഷ തൻ മാധൂര്യം പകരുമാ
മാനവ സ്നേഹത്തിൻ പ്രിയ ഗീതം.
[[Category:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-{{{വർഷം}}} സൃഷ്ടികൾ]][[Category:അറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-{{{വർഷം}}} സൃഷ്ടികൾ]][[Category:അറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-{{{വർഷം}}} കവിതകൾ]]
|