ഗവ. എൽ പി എസ് ശാസ്തമംഗലം/അക്ഷരവൃക്ഷം/എന്റെ പ്രിയപ്പെട്ട പോക്കിമോന്,

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രിയപ്പെട്ട പോക്കിമോന്,

കോഴിക്കോട്, 19.4.2020 എന്റെ പ്രിയപ്പെട്ട പോക്കിമോന്, നീ സുഖമായി ഇരിക്കുന്നുവോ? നിന്നെ പിരിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു. നാട്ടിലേക്കുള്ള യാത്ര. ഒരുപാട് സന്തോഷം തോന്നി. മുത്തശ്ശിയും മുത്തച്ചനും കൂട്ടുകാരും പിന്നെ പാടവും പുഴയും ഒക്കെ എന്നെ കാത്തിരിക്കുന്നുണ്ടല്ലോ, എന്നോർത്ത്. പക്ഷെ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര എന്നത്തേയും പോലെ ആയിരുന്നില്ല. എല്ലാവരും മാസ്ക് ധരിച്ചിരിക്കുന്നു. അച്ഛനും ഞങ്ങൾക്കുള്ളത് കൈയ്യിൽ കരുതിയിരുന്നു. ഇത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ഏതോ ഒരു രോഗം പടർന്നു പിടിക്കുന്നതായും നമ്മൾ മാസ്ക് ധരിച്ചേ പുറത്തിറങ്ങവൂ എന്നും അച്ഛൻ പറഞ്ഞു. കൂടാതെ കയ്യിൽ എന്തോ ഇടക്കിടെ ഒഴിക്കുന്നതും കണ്ടു. സാനിറ്റൈസാറാണത്രേ.. എന്റെ എല്ലാ സന്തോഷവും നഷ്ട്ടപെട്ടു. എല്ലാവരുടെയും മുഖത്തു ഭയം കാണാമായിരുന്നു. എന്നെ നാട്ടിൽ നിർത്തി അച്ഛനും അമ്മയും ഏട്ടനും തിരികെ പോന്നില്ലേ . പിറ്റേന്ന് കുറെ പേർ വന്നു പറഞ്ഞു അടുത്ത 14 ദിവസം ഞാനും മുത്തശിയും മുത്തച്ചനും പുറത്തിറങ്ങരുതെന്ന്. കൊറോണ വൈറസ് ലോകം കീഴടക്കാൻ തുടങ്ങി. അതിനെ തോൽപ്പിക്കാൻ എല്ലാരും പരിശ്രമിക്കുന്നു. ഇതിനിടയിൽ പുത്തനുടുപ്പും സമ്മാനങ്ങളും ഇല്ലാതെ എന്റെ ജന്മദിനവും പൂത്തിരിയും പടക്കങ്ങളും ഇല്ലാതെ വിഷുവും കടന്നുപോയി. നിന്നെയും അച്ഛനെയും അമ്മയെയും ഏട്ടനേയും കാണാൻ കൊതിയായി. ഇനി എത്രനാൾ.. ഞാൻ കാത്തിരിക്കണം...നിന്നെ കാണുവാനായി.. സ്നേഹപൂർവ്വം നിന്റെ പ്രിയ കൂട്ടുകാരി.


Mithra Manoj
3 A ഗവ. എൽ പി എസ് ശാസ്തമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം