ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/കൂടേറി വീടിനുള്ളിൽ
കൂടേറി വീടിനുള്ളിൽ ഞാൻ ചിന്തിക്കുക ആയിരുന്നു നമ്മളെ ഒക്കെ വീട്ടിൽ സുരക്ഷിതരാക്കി പുറത്തു രാപ്പകൽ വിശ്രമമില്ലാതെ കൊറോണക്കെതിരെ പോരാടുന്ന നമ്മുടെ ബഹുമാന മുഖ്യ മന്ത്രിയും ശൈലജ ടീച്ചർ അടക്കമുള്ള സാമൂഹ്യ പ്രവർത്തകരും ,പ്രിയ ഡോക്ടർസ്, നേഴ്സ് ,മാറ്റ് ആരോഗ്യ പ്രവർത്തകർ ,റേഷൻ കടക്കാർ, അങ്ങനെ .... നാടെങ്ങും കൊറോണ പേടിയിൽ വീട്ടിലിരിക്കുമ്പോൾ നിയമം നടപ്പിലാക്കാൻ റോഡിൽ പൊരിവെയിലിൽ തളർന്ന ഒരുക്കൂട്ടം പോലീസ് കാർ ,അതുപോലെ അശരണർക്ക് വീടിനുള്ളിൽ സഹായമെത്തിക്കുന്നവർ .ഇവരൊക്കെ എന്തുമാത്രം ബുദ്ധിമുട്ടുന്നു എന്നോർക്കുമ്പോൾ എന്റെ മനസ്സിൽ വല്ലാത്ത വിഷമം തോന്നുന്നു .എല്ലാവർക്കും വേണ്ടി നാം ഓരോരുത്തരും പ്രവർത്തിക്കണം,നാടിനും കുടുംബത്തിനും വേണ്ടി കഷ്ടപ്പെടുന്ന പ്രവാസികളെ കുറിച്ച് ചിന്തിക്കണം , നമ്മളും ഒപ്പം നമ്മുടെ അച്ഛനും അമ്മയും വീട്ടിൽ സുരക്ഷിതരാണ് .സ്വന്തം ജീവൻ മറന്ന് നമ്മുടെ ജീവനുവേണ്ടി പോരാടുന്നവരെ മറക്കാതിരിക്കുക .ഒറ്റപ്പെടുത്താതെയും കുറ്റപ്പെടുത്താതെയും സ്വയം നമ്മൾ അനുസരിക്കുക .ഒരു രാജ്യത്തിന്റെയും മുഴുവൻ പ്രതീക്ഷയും നമ്മുടെ ഓരോരുത്തരുടെയും കൈകളിലാണ് .നമ്മുടെ വീട് പോലെ സുരക്ഷിതത്വം വേറെ എവിടെയും കിട്ടില്ല .നിർദ്ദേശങ്ങൾ പാലിക്കുക .നമുക്കുവേണ്ടി രാപ്പകൽ വിശ്രമമില്ലാതെ കൊറോണക് എതിരെ പോരാടുന്നവർക്കായി പ്രാർഥിക്കുകഇവർക്കായി നമുക്ക് കൊടുക്കാം ഒരു "ബിഗ് സല്യൂട്ട് "
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ