അമൃതാ എച്ച് എസ് എസ് വള്ളികുന്നം/അക്ഷരവൃക്ഷം/നല്ല മനസ്സുള്ള നീതു

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhu amritha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ല മനസ്സുള്ള നീതു <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല മനസ്സുള്ള നീതു

      രാമൻ എന്ന പേരുള്ള ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു കഠിനാധ്വാനിയും നല്ല മനുഷ്യനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ ഭാര്യ കമല രാമനെ സഹായിച്ചിരുന്നു. കൃഷിത്തോട്ടത്തിൽ ഉണ്ടാകുന്ന പച്ചക്കറികളും മറ്റും വിറ്റുണ്ടാക്കുന്ന കാശുകൊണ്ടായിരുന്നു അവർ കുടുംബം പുലർത്തിയിരുന്നത്. അവരുടെ ഏക മകളായ നീതു അവരുടെ കഷ്ടപ്പാട് കാണുമ്പോൾ അവരെ സഹായിക്കാൻ പോകുമായിരുന്നു. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. അവളുടെ സ്കൂളിൽ ഈ വർഷത്തെ സ്കോളർഷിപ്പ് ലഭിച്ചത് അവൾക്കായിരുന്നു. സ്കൂൾ വാർഷികത്തിൽ അവൾ സന്തോഷത്തോടെ ക്യാഷ് അവാർഡ് വാങ്ങി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് കൊറോണ എന്ന മഹാമാരി വഷളായത്. നീതു അപ്പോൾ ആലോചിച്ചു തന്റെ സന്തോഷത്തേക്കാൾ വലുത് പാവപ്പെട്ടവരുടെ ജീവിതം ആണല്ലോ എന്ന്. അതുകൊണ്ട് അവളുടെ അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടുകൂടി അവൾക്ക് കിട്ടിയ ക്യാഷ് അവാർഡ് അവൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകി.ത്യാഗവും സേവനവുമാണ് സ്നേഹം..
 

അഭിവന്ദ്യ ലുജു
V-C അമൃത ഹയർ_സെക്കന്ററി_സ്കൂൾ,_വള്ളികുന്നം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ