സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/അവൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:41, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"അവൻ"

മനുഷ്യന്റെ ഉള്ളിൽ സ്നേഹം വറ്റിയെന്ന് തോന്നിയപ്പോഴായിരുന്നു അവന്റെ വരവ്. ആദ്യം അധികമാരും അവനെ അറിഞ്ഞിരുന്നില്ല. പെട്ടെന്നായിരുന്നു അവന്റെ വളർച്ച. ലോകം ഒരു ഞെട്ടലോടെ അവനെ നോക്കി. ഒരുപാട് ജീവൻ അവൻ അപഹരിച്ചു. ലോകമെങ്ങും ഭീതി പടർത്തി. തിരക്കിട്ടോടിയ പലരേയും അവൻ നിശ്ചലരാക്കി. ലോകത്തെ ഒന്നിച്ചു നിശബ്ദമാക്കി. എല്ലാവരേയും വീടിന്റെ അകത്തളങ്ങളിലേയ്ക്കു തള്ളിവിട്ടു.

പക്ഷേ..., നമുക്ക് പരിചയമില്ലാത്ത മറ്റൊരു ലോകം അവൻ നമുക്ക് തുറന്നു തന്നു. അകലങ്ങളിലെ സുഹൃത്തിനെ തേടിപ്പോയിരുന്നവർ അടുത്തുണ്ടായിരുന്ന മനസ്സുകളുടെ സ്നേഹമറിഞ്ഞു. വിടരുന്ന പൂവിന്റെ ഗന്ധമറിഞ്ഞു. ഉദയസൂര്യന്റെ ഭംഗിയറിഞ്ഞു. സന്ധ്യയുടെ നിറമറിഞ്ഞു. മഴയുടെ താളമറിഞ്ഞു. നനുത്ത രാഗമറിഞ്ഞു. നിലാവിന്റെ ജീവനറിഞ്ഞു. ഒരിക്കൽ തിരക്കിലെവിടെയോ നഷ്ടപ്പെട്ട സ്വന്തം മനസ്സിനെ തപ്പിയെടുത്തു.സ്വന്തം സ്വപ്നങ്ങളേയും, അറിയാതെപ്പോയ കഴിവുകളേയും തിരിച്ചറിഞ്ഞു. മറന്ന സൗഹൃദങ്ങൾ വീണ്ടെടുത്തു. അകത്തിരുന്നുക്കൊണ്ട് അകലങ്ങളെ ആഴത്തിൽ സ്പർശിക്കാൻ കഴിഞ്ഞു. അടുത്തെന്നുമുണ്ടായി-രുന്ന കരുതലും സ്നേഹവുമറിഞ്ഞു. ഉള്ളിലെ സ്നേഹത്തിലുണ്ടായി-രുന്ന മാറാലകൾ നീക്കം ചെയ്തു. മനസ്സുകൊണ്ട് ഒരുമിക്കാൻ നാം പഠിച്ചു. ഒരുപാട് നാൾ ഒരുമിച്ചിരിക്കാൻ കുറച്ചു നാൾ നമുക്ക് അകലാം, മനസ്സുകൊണ്ട് അടുക്കാം... Let's break the chain... !

അജയ് റ്റി
12 ഇ 2 സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം